തിങ്കളും കതിരൊളിയും
തിങ്കളും കതിരൊളിയും
തിരുമുടിയില്‍ ചാര്‍ത്തി
ചന്ദനവള്ളിക്കുടിലിലിറങ്ങി
ചൈത്രപഞ്ചമി രാത്രീ
(തിങ്കളും...)
കൈമൊട്ടില്‍ മദിര നിറഞ്ഞൂ
കവിളുകള്‍ മുത്തണിഞ്ഞൂ (2)
നെയ്തലാമ്പല്‍ പൂക്കള്‍ ചിരിച്ചൂ
നിധികിട്ടിയ പോലെ (2)
എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ
(തിങ്കളും..)
പൂമുകിലിന്‍ ചേലയിഴിഞ്ഞൂ
പുരികുഴല്‍ കെട്ടഴിഞ്ഞൂ
മണ്ണു വിണ്ണിനെ വാരിയെടുത്തു
മലര്‍മെത്തയിലിട്ടൂ
എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ
(തിങ്കളും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thinkalum kathiroliyum
Additional Info
Year:
1968
ഗാനശാഖ: