കൈരളീ കൈരളീ

കൈരളീ കൈരളീ കാവ്യകൈരളീ
കദളീവനത്തിലെ പൈങ്കിളീ 
വടക്കന്‍പാട്ടിലെ അമൃതുണ്ടോ
വയനാടന്‍ കാട്ടിലെ തേനുണ്ടോ
(കൈരളീ... )

തിരുവള്ളുവരുടെ നാട്ടിലെ - നാട്ടിലെ - നാട്ടിലെ
തങ്കമുളം കൂട്ടിലെ - കൂട്ടിലെ - കൂട്ടിലെ - കൂട്ടിലെ
കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍
കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ

പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം (2)

ത്യാഗരാജ സംഗീതത്തിനു 
തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍
സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ
സ്വരലയരഞ്ജിനിയാം തംബുരുവുണ്ടോ

പൊന്നുവിളയും ഗോദാവരിയിലെ 
പൊന്മണി നെന്മണി ഞങ്ങള്‍ തരാം (2)

പുരന്ദരദാസന്റെ നാട്ടിലെ - ആ...
പുഷ്പലതാഗൃഹത്തിലെ - ആ... 
സപ്തസ്വരക്കിളിയ്ക്കു നല്‍കാന്‍
സോപാനനടയിലെ ഇടയ്ക്കയുണ്ടോ

പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം (2)

കൈരളീ കൈരളീ കാവ്യകൈരളീ
കദളീവനത്തിലെ പൈങ്കിളീ 
വടക്കന്‍പാട്ടിലെ അമൃതുണ്ടോ
വയനാടന്‍ കാട്ടിലെ തേനുണ്ടോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Kairalee kairalee

Additional Info

Year: 
1968

അനുബന്ധവർത്തമാനം