ശ്രീരാഗമോ തേടുന്നു
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(10 votes)
Sree ragamo
Additional Info
ഗാനശാഖ: