താളമയഞ്ഞൂ ഗാനമപൂർണ്ണം

 

താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം
(താളമയഞ്ഞൂ..)

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതൽ
മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)

താലോലം തൈ തൈ താളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ
വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ
പാടീ കുയിൽ വീണ്ടും ഓ...

(താളമയഞ്ഞൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Thalamayanju

Additional Info