തോംതോംതോം തിത്തിത്തോം

തോംതോംതോം തിത്തിത്തോം തക്കിടതരികിട
താളത്തോം തോംതോം തിത്തിത്തോം (2)

രാചാക്കണ പേക്കാലീ തീപാർക്കണ ചാമുണ്ഡീ
ഈറ്റപ്പുലി ചാടുന്നേ ആവാഹായ.. സ്വാഹാ
കതിനാവെടി പൊട്ടുന്നേ.. കനലാട്ടം തുടരുന്നേ
കുരുതിക്കലി തുള്ളുന്നേ അണ്ണൻ തമ്പീ.. ബാലേ
ചെമ്മരിയാടുകൾ തമ്മിലിടിച്ചാൽ
ചെന്നായ് ചോരകുടിക്കും
കൊക്കിനു വെച്ചതു ചക്കിനു കൊണ്ടാൽ
ആക്കളി തീക്കളിയാകും
കടലിനുകറുകെ മതിലുകൾ പണിയാൻ കരളിനകത്തേ കഴിയൂ
കരളുകൾ തമ്മിൽ കലഹം മൂത്താൽ
കടലതിനുള്ളിൽ നിറയും...കലികാല പാമരങ്ങൾ
അണ്ണൻതമ്പി അണ്ണൻതമ്പി അണ്ണൻതമ്പി അണ്ണൻതമ്പി
മനസ്സാക്ഷി മാപ്പു സാക്ഷി
അണ്ണൻതമ്പി അണ്ണൻതമ്പി അണ്ണൻതമ്പി അണ്ണൻതമ്പി
കലികാല പാമരങ്ങൾ (2)

തോംതോംതോം തിത്തിത്തോം തക്കിടതരികിട
താളത്തോം തോംതോം തിത്തിത്തോം (2)

കടലാസിലൊതുങ്ങും അവകാശ രഹസ്യം
ഒരുമപ്പെരുമാളിൻ തിരുനടയിൽ വെച്ചടി പണിയൂ
അതു കീറിയെറിഞ്ഞാൽ അടികൂടിയ കണ്ടാൽ
കുഴിയും പതിരാകും സ്വന്തം ബന്ധങ്ങൾ
പണ്ടൊരു വ്യാസൻ..
ഗണപതിയെക്കൊണ്ടെഴുതിച്ച ഭാരതകഥയിൽ
ശകുനി ചതിച്ചൊരു ചൂതാട്ടത്തിൻ ശകുനപ്പിഴകൾ നമ്മൾ
പണത്തിനു മുകളിൽ ഗരുഡനും പാമ്പും
പാമ്പും കോണിയുമാടും...
ചതിക്കുണ്ടിൽ പതിയ്ക്കും അരക്കില്ലമെരിക്കും മായാജാലമതുലകം
ഇതിഹാസ കൂത്തരങ്ങിൽ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പരിഹാസക്കോമരങ്ങൾ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി

ശരപ്പൊളി മാലയിട്ടാൽ എനിക്കെന്തു ചന്തമെന്നോ
പവനരച്ചിട്ടതാണെൻ മുഖം തന്നെ കെട്ടിലമ്മേ
ആ വെള്ളം വാങ്ങി വെച്ചേരെ പെണ്ണേ
നീയാര് കാമദേവന്റെ മോളോ
തങ്ങളിൽ തല്ലുന്ന തമ്പുരാക്കൾ
തങ്കം കൊതിക്കുന്ന തമ്പുരാട്ടി
കണ്ടൻ പൂച്ചേം മിണ്ടാപ്പൂച്ചേം..
കണ്ടാൽ തല്ലും നാട്ടിൽ
അച്ചിയ്ക്കെന്നും കൊഞ്ചാപക്ഷം നായർക്കിഞ്ചിയിലിഷ്ടം
ഇങ്ങനെ പോയാലിരിക്കുന്ന കൊമ്പും
അണ്ണനും തമ്പിയും വെട്ടും
കാണാൻ പോകുന്ന പൂരങ്ങളെല്ലാം
കണ്ടു കഴിഞ്ഞിട്ടു ചൊല്ലാം

താന്തോന്നി കൂത്തു കാണാൻ
അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി അണ്ണൻ തമ്പി
പോന്നോളൂ നാട്ടുകാരേ (3)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thomthom thom

Additional Info

Year: 
2008

അനുബന്ധവർത്തമാനം