കണ്മണിയേ പുണ്യം

ലാലീ ഹേ.. ലാലി ലാലിലോ
ലാലീ ഹേ ..ലാലി ലാലിലോ
ആരിരാരിരോ ലാലിലാലിലോ
ആരിരാരിരോ ലാലിലാലിലോ

കണ്മണിയേ പുണ്യം നീ എന്നുയിരേ
നാളുകളായി തേടുന്നേ ഇളം കുരുന്നേ (2)
കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും
മൗനം പാടുന്നുണ്ടേ.. തനിയേ..
കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ
ദുഃഖം ദൂരെ മായാൻ..
വാ കണ്ണേ പൊന്നേ നീ
ലാലീ ഹേ.. ലാലി ലാലിലോ
ലാലീ ഹേ ..ലാലി ലാലിലോ
ആരിരാരിരോ ലാലിലാലിലോ
ആരിരാരിരോ...

പതിവായ് മുഖമോ കണിയാകാം
എൻ മിഴിയോ പുതിയ ചേലണിയേ
കനവിൽ മഴവിൽക്കലയോടേ
നിറമെഴുതും കരളോ പൂവണിയേ
ഉണ്ണി പിറന്നേ കളമൊഴിയേ..
മകയിരനാളോ തിരി തെളിയേ
കണിമലരേ നീ തുയിലുണരേ
ആരോമൽ വാവേ നീ
ഉരുകിയ നെഞ്ചിൽ കുളിരണിയേ
പുതിയൊരു കൊഞ്ചൽ കരകവിയേ
കുയിലുകളേ... പാടൂ കൂടേ..

ലാലീ ഹേ.. ലാലി ലാലിലോ
ലാലീ ഹേ ..ലാലി ലാലിലോ
ആരിരാരിരോ ലാലിലാലിലോ
ആരിരാരിരോ...

വെയിലും മഴയും പല നാളിൽ
നറുമലരിൻ കവിളിൽ വീണലിയേ
കളിയും ചിരിയും മിഴിനീരും..
തെളിമണലിൻ വഴിയിൽ പോയ്മറയേ
ഉണ്ണി വളർന്നേ.. കിളിമകളേ
അരിയ കുറുമ്പിൻ പുലരികളിൽ..
അരമണി മിന്നി കുരുവികളേ..
അമ്പാടിത്തെല്ലേ... നീ...
കുടുകുടെയോടും പടവുകളിൽ
തളയുടേ നാദം തൊടി.. നിറയെ
മയിലുകളേ ആടൂ നീളേ

ലാലീ ഹേ.. ലാലി ലാലിലോ
ലാലീ ഹേ ..ലാലി ലാലിലോ
ആരിരാരിരോ ലാലിലാലിലോ
ആരിരാരിരോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanmaniye punyam

Additional Info

Year: 
2008

അനുബന്ധവർത്തമാനം