ശ്രീരംഗ് ഷൈൻ
ഷൈൻ രവീന്ദ്രന്റെയും(ബിസിനസ്) ലിഷ ഷൈനിന്റേയും(നേഴ്സ്) മകനായി പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാർത്ഥിയാണ് ശ്രീരംഗ് ഷൈൻ. 2018 -ലാണ് ശ്രീരംഗ് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്.
ഇൻലൻഡ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം കോൾഡ് കേസ് എന്ന സിനിമയിൽ അഭിനയിച്ചു.തുടർന്ന് കാപ്പ, പാപ്പച്ചൻ ഒളിവിലാണ്, ഹണ്ട് എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിലും Namo എന്ന സംസ്കൃത ഭാഷയിലുള്ള സിനിമയിലും ശ്രീരംഗ് അഭിനയിച്ചു. നമോ എന്ന ചിത്രത്തിൽ ശ്രീകൃഷ്ണന്റെ ബാല്യകാലമാണ് അവതരിപ്പിച്ചത്. സിനിമകൾ കൂടാതെ ഏഷ്യാനെറ്റിലെ കുടുംബവിളക്ക്, മഴവിൽ മനോരമയിലെ തുമ്പപ്പൂ, സീ കേരളത്തിലെ നീയും ഞാനും, ഫ്ളവേഴ്സ് ടിവിയിലെ നന്ദനം എന്നീ സീരിയലുകളിലും ശ്രീരംഗ് അഭിനയിച്ചിട്ടുണ്ട്.
ശ്രീരംഗിന്റെ അനുജൻ ശ്രീകാർത്തിയും കലാകാരനാണ്. നിരവധി പരസ്യചിത്രങ്ങളിൽ ശ്രീകാർത്തി അഭിനയിച്ചിട്ടുണ്ട്.
വിലാസം - Chithira Veedu, Peyad, Trivandrum.
ശ്രീരംഗ് - Facebook, Instagram