പകലും പാതിരാവും
വയനാട്ടിലെ ഒരു അതിർത്തി ഗ്രാമത്തിൽ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന കർഷക കുടുംബത്തിലേക്ക് ഒരു യുവാവ് എത്തുന്നു. വാഹനം കേടായതിനാൽ ഒരു രാത്രി ആ വീട്ടിൽ തങ്ങുകയാണ് അയാളുടെ ഉദ്ദേശ്യം. ആ രാത്രി പക്ഷേ അപ്രതീക്ഷിതത്വങ്ങളുടേതായിരുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മൈക്കിൾ | |
മേഴ്സി | |
ഫാദർ ബെനഡിക് | |
ജാനകി രാമൻ | |
മറിയ | |
ചർച്ച് സിംഗർ | |
വറീത് | |
ചാണ്ടിച്ചൻ | |
മാരിമുത്തു | |
അലൻ | |
പോൾ | |
വേലായുധൻ | |
അഖിൽ വാസുദേവൻ | |
രതീഷ് മേനോൻ | |
മണിയൻ | |
തങ്കൻ | |
വാസുദേവൻ | |
ഗോപാല മേനോൻ | |
ദിനേശ് | |
ജോർജ്ജ് | |
സഖാവ് | |
ജോബൻ | |
ജോസഫ് | |
ജിബിൻ | |
ബേബി | |
തൊമ്മിച്ചൻ | |
തോമ | |
മേരി | |
ത്രേസ്യ | |
അന്ന | |
തങ്കൻ്റെ ഭാര്യ | |
എബി | |
Main Crew
കഥ സംഗ്രഹം
തിരുനനെല്ലിയിൽ മാവോയിസ്റ്റുകൾ ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതനുസരിച്ച് CI ജാനകിരാമനും സംഘവും റെയ്ഡുകൾ ഊർജ്ജിതമാക്കുന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞുള്ള പ്രസംഗത്തിൽ, മാവോയിസ്റ്റുകളെ സൂക്ഷിക്കണമെന്ന് അച്ചനും വിശ്വാസികളോടു പറയുന്നു.
കടുത്ത ദാരിദ്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന കുടിയേറ്റ കർഷക കുടുംബമാണ് വറീതിന്റേത്. കിടപ്പാടം പണയം വച്ച് പലിശയ്ക്ക് പണം വാങ്ങി നടത്തിയ കൃഷി പ്രളയം വന്നു നശിച്ചതോടെ കടം കയറി അയാളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. കഷ്ടപ്പാടുകളെ നേരിടാനാവാതെ അയാൾ കടുത്ത മദ്യപനായിക്കഴിഞ്ഞു. കുറച്ചു കപ്പയുടെയും ഏലത്തിൻ്റെയും കൃഷിയിൽ നിന്നുള്ള തുച്ഛ വരുമാനത്തിലാണ് വറീതും ഭാര്യ മറിയയും മകൾ മേഴ്സിയും കഴിഞ്ഞുകൂടുന്നത്. ആഗ്രഹങ്ങളും സ്വപ്നങ്ങളും വച്ചു പുലർത്തുന്ന മേഴ്സി ദാരിദ്ര്യവും അരപ്പട്ടിണിയും കാരണം നിറംകെട്ടു പോയ തൻ്റെ ജീവിതത്തെ ഓർത്ത് തികച്ചും നിരാശയാണ്. അതിൻ്റെ പേരിൽ അപ്പനോടും അമ്മച്ചിയോടും അവൾ പൊട്ടിത്തെറിക്കാറുണ്ട്. കർത്താവ് കൈവിടില്ല എന്ന അച്ചൻ്റെ ഉപദേശവാക്യത്തോടു പോലും അവൾക്ക് കടുത്ത പുച്ഛവും പരിഹാസവുമാണ്.
ചുരം കയറി വരുന്ന ഒരു യുവാവ് വറീതിൻ്റെ വീടിനടുത്ത് ബൈക്ക് നിറുത്തി വണ്ടിയുടെ ഫ്യൂവൽ പൈപ്പ് മനഃപൂർവം ഇളക്കുന്നു. പിന്നെ വണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നു. അതു കണ്ട് അടുത്തേക്കു വരുന്ന വറീത്, അടുത്തൊന്നും വർക് ഷോപ്പുകൾ ഇല്ലെന്നും ഞായറാഴ്ചയായതിനാൽ വാഹനങ്ങൾ കിട്ടില്ലെന്നും പറയുന്നു. വാഹനം ഉരുട്ടി അയാൾ വറീതിൻ്റെ വീട്ടിനു പിറകിൽ വയ്ക്കുന്നു. താനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണെന്നും വനത്തിലൂടെയുള്ള വഴിയിലൂടെ കർണാടകയിലേക്ക് പോവുകയായിരുന്നെന്നും അയാൾ വറീതിനോടും കുടുംബത്തോടും പറയുന്നു. അയാളുടെ വരവ് മേഴ്സിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അടുത്ത് ഹോട്ടലുകൾ ഒന്നുമില്ലാത്തതിനാൽ ഒരു രാത്രി അവിടെത്തങ്ങാൻ അനുവദിക്കണമെന്ന് അയാൾ പറയുന്നു. അയാൾ മാവോയിസ്റ്റോ മറ്റോ ആണോ എന്ന ആശങ്കകാരണം കുടുംബം ഒന്നറയ്ക്കുമ്പോൾ, അയാൾ പണം നല്കാമെന്നു പറയുന്നു. പണം കണ്ടതോടെ സന്തുഷ്ടനായ വറീത് അയാളെ അകത്തെ മുറിയിലേക്ക് കൊണ്ടു പോകുന്നു.
അതിനിടയിൽ വറീതിന് പണം നല്കിയ പലിശക്കാരൻ മണിയൻ അവിടെത്തുന്നു. അഞ്ചു ദിവസത്തിനുള്ളിൽ മുതലും പലിശയും തന്നില്ലെങ്കിൽ വീട് വിട്ടിറങ്ങണമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നു. മേഴ്സിയെ തനിക്ക് വിവാഹം കഴിച്ചു തന്നാൽ ഇതൊന്നും വേണ്ടി വരില്ല എന്നു പറഞ്ഞ് അയാൾ പോകുന്നു. യുവാവിനുള്ള മുറി വൃത്തിയാക്കാൻ ചെന്ന മേഴ്സിയോട് കാര്യങ്ങളെ ധൈര്യത്തോടെ നേരിടാൻ അയാളുപദേശിക്കുന്നു. യാദൃച്ഛികമായി അയാളുടെ ബാഗിൽ നിറയെ പണവും സ്വർണാഭരണങ്ങളും കണ്ട് മേഴ്സി ഞെട്ടുന്നു. അയാൾ അടുത്തുള്ള അരുവിയിൽ കുളിക്കാൻ പോയ തക്കത്തിന് മേഴ്സി അമ്മയെ വിളിച്ച് ബാഗ് തുറന്നു കാണിക്കുന്നു. അതയാൾ അദ്ധ്വാനിച്ചുണ്ടാക്കിയതായിരിക്കുമെന്ന് മറിയ പറയുന്നു.
മറിയയും വറീതും പുറത്തു പോകുന്നു. മേഴ്സി തുണി അലക്കാനായി, യുവാവ് കുളിക്കുന്ന കടവിലെത്തുന്നു. അപ്പനും അമ്മച്ചിയും പുറത്തു പോയി എന്നവൾ പറയുമ്പോൾ അയാൾ പരിഭ്രമിക്കുന്നു. എന്നാൽ ബാഗ് താൻ ഭദ്രമായി വച്ചിട്ടുണ്ടെന്നവൾ പറയുന്നു.പണവും ആഭരണങ്ങളും പെങ്ങളുടെ കല്യാണം നടത്താനും താൻ കണ്ടു വച്ചിട്ടുള്ള പെണ്ണിനെ വിവാഹം കഴിക്കാനും വേണ്ടിയാണെന്നയാൾ പറയുന്നു. അയാൾ പറഞ്ഞതിൻ്റെ മുകളിൽ അവൾ സ്വപ്നങ്ങൾ പണിയുന്നു.
പിന്നീട്, തനിക്ക് ആഭരണങ്ങൾ അണിഞ്ഞു നോക്കാൻ തരുമോ എന്നവൾ വലിയ ആഗ്രഹത്തോടെ ചോദിക്കുമ്പോൾ അയാൾ സമ്മതിക്കുന്നു. വളയും മാലയും അണിഞ്ഞ അവൾ പാദസരത്തിനായി കണങ്കാൽ കട്ടിലിലേക്ക് ഉയർത്തി വയ്ക്കുമ്പോൾ, അയാൾ 'വൃത്തികേട് കാണിക്കുന്നോ' എന്നു പറഞ്ഞ് ദേഷ്യപ്പെട്ട് അവളെ അടിക്കുന്നു. തന്നെ തെറ്റിദ്ധരിച്ചതിൽ പ്രകോപിതയായ അവൾ അയാളെ തിരിച്ചടിച്ചിട്ട് ആഭരണങ്ങൾ ഊരി നല്കി പുറത്തേക്ക് നടക്കുന്നു. പോകുന്ന വഴിയിൽ അവളുടെ കൈ തട്ടി തലയിണയുടെ അടിയിൽ നിന്നു തോക്ക് താഴെ വീഴുന്നു. അയാളാരാണെന്ന അവളുടെ ചോദ്യത്തിന് അതു വഴിയെ അറിഞ്ഞോളും എന്നാണ് അയാളുടെ മറുപടി. അവിടെക്കണ്ട കാര്യങ്ങൾ ആരോടും പറയരുതെന്ന് അയാൾ മേഴ്സിയെ താക്കീതു ചെയ്യുന്നു. മേഴ്സിക്ക് അയാളോടു തോന്നിയ അടുപ്പം അപ്പോഴേക്കും ദേഷ്യത്തിനും ദുരാഗ്രഹത്തിനും വഴിമാറിയിരുന്നു.
വറീതും മറിയയും മടങ്ങിയെത്തുന്നു. അത്താഴത്തിന് നാടൻ കോഴിക്കറി കിട്ടിയാൽ കൊള്ളാം എന്നു പറഞ്ഞ് യുവാവ് അവർക്ക് വീണ്ടും പണം നല്കുന്നു. പിന്നയാൾ പുറത്തേക്ക് പോകുന്നു. അപ്പോഴേക്കും അത്യാഗ്രഹവും ആർത്തിയും മേഴ്സിയുടെ മനസ്സിൻ്റെ മൂർച്ച കൂട്ടിയിരുന്നു. യുവാവിനെ കൊന്ന് പണം കൈക്കലാക്കാൻ അവൾ പദ്ധതിയിടുന്നു. ദാരിദ്ര്യവും കടവും കഷ്ടപ്പാടും നീറ്റുന്ന ജീവിതത്തിൻ നിന്നും മണിയനിൽ നിന്നും രക്ഷപ്പെടാനുള്ള പോംവഴിയാണ് അതെന്ന് അമ്മച്ചിയെ ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നു. ഭയചകിതയായ മറിയം ആദ്യം അവൾ പറഞ്ഞതിനെ എതിർക്കുന്നെങ്കിലും, പിന്നീട് ഭർത്താവു കൂടി അനുകൂലിക്കുന്നതോടെ, അവർക്കൊപ്പം കൂടുന്നു. എന്നാലും അവർക്ക് ഉള്ളിൽ പരിഭ്രമവും ആശങ്കയുമുണ്ട്.
ഇതിനിടെ വറീത് പുറത്തു പോകുന്നു. കുറെക്കഴിഞ്ഞിട്ടും അയാൾ മടങ്ങി വരാതായപ്പോൾ മേഴ്സി തനിയെ യുവാവിനെ കൊല്ലാൻ ഒരുങ്ങുന്നു. പക്ഷേ, വീട്ടിൽ ചോര വീഴ്ത്തരുതെന്നും വിഷം നല്കി കൊല്ലാമെന്നും മറിയ പറയുന്നു. യുവാവിനുള്ള ഇറച്ചിക്കറിയിൽ വിഷം ചേർത്ത അവർ അത് അയാൾക്കു വിളമ്പുന്നു. എന്നാൽ അയാൾ കഴിക്കാൻ തുടങ്ങുമ്പോൾ ചില ഫോറസ്റ്റ് ജീവനക്കാർ ചൂടു കാപ്പിതേടി വീട്ടിലെത്തുന്നു. കോഴിക്കറിയുടെ മണം കിട്ടുന്നതോടെ ഭക്ഷണം തന്നെ കഴിക്കാം എന്നവർ പറയുമ്പോൾ, ഗത്യന്തരമില്ലാതെ മറിയ അവർക്ക് ഭക്ഷണം വിളമ്പുന്നു. വിഷം ചേർത്ത കറിയുടെ പാത്രം തിരികെ കൊണ്ടു പോകുമ്പോൾ മറിയയുടെ കൈയിൽ നിന്ന് വീണുടയുന്നു. നിലത്തു കിടക്കുന്ന കഷണങ്ങൾ വളർത്തുനായ ജിമ്മി കഴിക്കുന്നത് നിസ്സഹായായി നോക്കി നില്ക്കാനേ മറിയയ്ക്ക് കഴിയുന്നുള്ളൂ.
മരിച്ച ജിമ്മിയെ കുഴിച്ചിടാൻ മേഴ്സി പോകുന്നു. ജിമ്മി മരിച്ചതോടെ കുറ്റബോധം തോന്നിയ മറിയ വിഷമില്ലാത്ത കറി ചേർത്ത് യുവാവിന് അത്താഴം വിളമ്പുന്നു. എന്നാൽ അപ്പോഴേക്കും അത്തരം ചിന്തകളൊക്കെ ഇല്ലാതായ മേഴ്സി, മൂർച്ച കൂട്ടിയ കത്തിയുമായി ഭ്രാന്തമായ ഭാവത്തോടെ, യുവാവിൻ്റെ മുറിയിലേക്ക് പോകുന്നു. അതേ സമയം, ഷാപ്പിൽ മദ്യപിച്ച് ബോധം കെട്ടുറങ്ങിയ വറീത് ഞെട്ടിയുണർന്ന് വീട്ടിലേക്ക് വരുന്നു. വഴിയിൽ മണിയൻ അയാളെ തടയുന്നു. അയാൾ പറഞ്ഞതു കേട്ട് വറീത് സ്തബ്ധനാകുന്നു. അപ്പോഴേക്കും വീട്ടിൽ അരുതാത്തത് നടന്നു കഴിഞ്ഞിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഉലകം നീയേ |
ഗാനരചയിതാവു് സുജേഷ് ഹരി | സംഗീതം സ്റ്റീഫൻ ദേവസ്സി | ആലാപനം വിജയ് യേശുദാസ് |