ഗോപിനാഥ് രാമൻ

Gopinath Raman

തൃശൂർ ജില്ലയിലെ ചേർപ്പിൽ 1987ൽ രാമൻകുട്ടി യുടേയും മായാദേവിയുടേയും മകനായി ജനിച്ച ഗോപിനാഥ്, അമേച്വർ നാടകങ്ങളിലൂടെയാണ് കലാ രംഗത്തെക്ക് പ്രവേശിച്ചത്. ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിലും, പരസ്യചിത്രങ്ങളിലും ടെലി ഫിലിമുകളിലും അഭിനയിച്ചു. 2021-ൽ പുറത്തിറങ്ങിയ എന്റെ മഴ എന്ന ചിത്രത്തിന്റെ ഫിനാൻസ് കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്.