ഗോകുലം ഗോപാലൻ

Gokulam Gopalan

കർഷകനായിരുന്ന ചാത്തുവിന്റെയും മാതുവിന്റെയും മകനായി 1944 -ൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ചെന്നൈയിൽ മെഡിക്കൽ റെപ്രസെന്ററ്റീവായി ജോലി ചെയ്തുകൊണ്ടാണ് ഗോകുലം ഗോപാലൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. മെഡിക്കൽ ജോലിയോടൊപ്പം ചെന്നൈയിൽ പരിചയമുണ്ടായിരുന്ന പത്ത് പേരെ ചേർത്ത് 600 രൂപയുടെ ചിട്ടി ആരംഭിച്ചുകൊണ്ട് ഗോപാലൻ തന്റെ ചിട്ടി ബിസിനസ്സിന് തുടക്കമിട്ടു..

കുറച്ചുവർഷങ്ങൾക്ക് ശേഷം ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.സ്താപിച്ചു. അതിനെതുടർന്ന് വിദ്യാഭാസ സ്ഥാപനങ്ങൾ ആശുപത്രികൾ, സ്റ്റാർ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ ജ്വല്ലറികൾ, വാഹന ഡീലർഷിപ്പ്, റിയൽ എസ്റ്റേറ്റ്, മിനറൽ വാട്ടർ കമ്പനി. എന്നിവയിലൂടെ വലിയ ബിസിനസ്സ് സ്ഥാപനമായി ഗോകുലം ഗ്രൂപ്പ് വളർന്നു. സ്കൂളിൽ പഠിയ്ക്കുന്ന സമയത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഗോപാലൻ വിദ്യാഭ്യാസത്തിനു ശേഷം സിനിമയിൽ അഭിനയ്ക്കാനള്ള അവസരം തേടി നടന്നെങ്കിലും സാധിച്ചില്ല. പിന്നീട് ബിസനസ്സിൽ വളർച്ച നേടിയതിനുശേഷം 1982 -ൽ ഗോപാലൻ ഒരു തെലുങ്ക് ചിത്രം നിർമ്മിച്ചുകൊണ്ട് തന്റെ സിനിമാമോഹത്തിന് തുടക്കംകുറിച്ചു.

വലിയൊരു ഇടവേളയ്ക്ക് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ 2007 -ൽ അതിശയൻ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സിനിമാ നിർമ്മാണത്തിൽ ഗോകുലം ഗോപാലൻ സജീവമായി. തുടർന്ന് കേരളവർമ്മ പഴശ്ശിരാജകായംകുളം കൊച്ചുണ്ണി 2018കമ്മാര സംഭവംക്ലിന്റ്പാപ്പൻപത്തൊൻപതാം നൂറ്റാണ്ട്... എന്നിങ്ങനെ ഇരുപതോളം സിനിമകൾ നിർമ്മിച്ചു. ക്ലിന്റ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ഗോകുലം ഗോപാലൻ തന്റെ അഭിനയമോഹം സാക്ഷാത്കരിച്ചു. തുടർന്ന് പത്തൊൻപതാം നൂറ്റാണ്ടുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. ഫ്ലവേഴ്സ് ടിവി എന്ന ടെലിവിഷൻ മീഡിയ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ് ഗോകുലം ഗോപാലൻ.

ഭാര്യയും പരേതനായ ഒരു മകനുൾപ്പെടെ മൂന്ന് മക്കളുമാണ് അദ്ധേഹത്തിനുള്ളത്.