ജെയ്സ് ജോസ്
തൃശ്ശൂർ ജില്ലയിലെ വടക്കാംചേരിയിലായിരുന്നു ജെയ്സ് ജോസ് ജനിച്ചത്. സ്കൂൾ കാലത്തുതന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ജെയ്സ് സ്കൂൾ വേദികളിലും പ്രാദേശിക കലാപരിപാടികളിലും മോണോ ആക്ട് അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ദുബായിലേക്ക് പോയ അദ്ദേഹം അവിടെ ബിസിനസ് ആരംഭിച്ചു. കുറച്ചുകാലം ബിസിനസ് വിജയകരമായി നടത്തിയതിന് ശേഷമാണ് സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
ദുബായ് വാസക്കാലത്ത് പരിചയപ്പെട്ട സിനിമാരംഗത്തെ ചില സൗഹൃദങ്ങൾ വഴിയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2013 -ൽ 3 ഡോട്ട്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 2018 -ൽ ഇറങ്ങിയ ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിലെ പ്രകടനമാണ് ജെയ്സ് ജോസിനെ ശ്രദ്ധേയനാക്കിയത്. 2024 -ൽ ഗുമസ്തൻ എന്ന ചിത്രത്തിൽ നായകനായി. ലൂസിഫർ, ഷൈലോക്ക്, L2 എമ്പുരാൻ എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2023 -ൽ Thalainagaram 2 എന്ന സിനിമയിലൂടെ തമിഴ് സിനിമാരംഗത്തും അദ്ദേഹം തുടക്കം കുറിച്ചു.
ജെയ്സ് ജോസിന്റെ ഭാര്യ ഡെയ്സി ജെയ്സ്. മൂന്ന് മക്കളാണ് അവർക്കുള്ളത്. റൂത്ത് മരിയ, സേര മേഴ്സി, ആദം ജെയിംസ്.


