വെടിക്കെട്ട്
കായലിനക്കരയും ഇക്കരെയുമുള്ള രണ്ടു വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് ഒരു പ്രണയം കാരണം മൂർച്ച കൂടുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഷിബൂട്ടൻ | |
ചിത്തിരേശൻ | |
ഷിമിലി | |
ഗൗരി | |
Main Crew
കഥ സംഗ്രഹം
മഞ്ഞപ്രയും കരിങ്ങോട്ടയും ഒരു കായലിനിപ്പുറവും അപ്പുറവും ഉള്ള കരകളാണ്. രണ്ടു കരക്കാരും തമ്മിൽ കാലാകാലങ്ങളായി ശത്രുതയിലാണ്. മിക്കപ്പോഴും രണ്ടു കൂട്ടരും തമ്മിൽ സംഘർഷങ്ങളുണ്ടാവാറുണ്ട്. മഞ്ഞപ്ര വരെ മാത്രമേ ബസ് സർവീസുകളുള്ളൂ. കരിങ്ങൊട്ടയിലേക്ക് പോകേണ്ടവർ ബസിറങ്ങി കടത്തുവഞ്ചിയിൽ പോകണം.
അങ്ങനെ ബസിറങ്ങി കരിങ്ങൊട്ടയിലേക്ക് പോകുന്ന വഴിയിൽ, മഞ്ഞപ്രയിലെ ഭഗവതി ഹോട്ടലിൽ പൊറോട്ടയും ബീഫും വാങ്ങാൻ വന്നപ്പോഴാണ് ഷിമിലിയെ കടയിലെ പാചകക്കാരനായ ചിത്തിരേശൻ എന്ന ചിത്തു കാണുന്നത്. പൊറോട്ട തയ്യാറാകാത്തതിനാൽ "പഴംപൊരിയും ബീഫും " എന്ന പുതിയൊരു "ഐറ്റം" ഷിമിലിക്കു വേണ്ടി ചിത്തു ഉണ്ടാക്കുന്നു. ആ വിഭവം ഷിമിലിക്ക് നന്നായി ഇഷ്ടമാകുന്നു; ചിത്തുവിന് ഷിമിലിയെയും. എന്നാൽ തന്നെ പ്രണയിക്കാത്ത ഷിമിലിയുടെ പിറകെ ചിത്തു നടക്കുന്നത് കൂട്ടുകാർക്ക് അദ്ഭുതമാണ്.
ഷിമിലിക്ക് വരുന്ന കല്യാണാലോചനകൾ എല്ലാം അതാതു ചെറുക്കൻമാരുടെ വീട്ടിലെത്തി ചിത്തു മുടക്കുന്നു. അതിൻ്റെ പേരിൽ ചിത്തുവും കൂട്ടുകാരൻ അമ്പാടിയും തല്ലു വാങ്ങിക്കൂട്ടുന്നത് പതിവാണ്. എത്ര ബുദ്ധിമുട്ടിയാലും ചിത്തുവിനെയും ഷിമിലിയേയും ഒന്നിപ്പിക്കണമെന്നാണ് അമ്പാടിയുടെ ആഗ്രഹം.
ഷിമിലിയുടെ കല്യാണം വീണ്ടും മുടങ്ങിയതിൽ അവളുടെ ചേട്ടൻ ഷിബൂട്ടൻ ദേഷ്യത്തിലും സങ്കടത്തിലുമാണ്. കല്യാണം മുടക്കലിൻ്റെ പേരിൽ ഷിമിലിയുടെ അനിയൻ പ്രവീണും കൂട്ടുകാരും ചിത്തുവിനെ പൊതിരെ തല്ലുന്നു. പിന്നാലെയെത്തുന്ന ഷിബൂട്ടനും അവനെ ഭീഷണിപ്പെടുത്തുന്നു. പക്ഷേ, അതു കൊണ്ടൊന്നും പിൻമാറാൻ ചിത്തു തയ്യാറല്ല.
ഒരിക്കൽ, രാത്രിയിൽ വളളമെടുത്ത് കരിങ്ങൊട്ടയ്ക്കു പോയ ചിത്തുവിനെത്തിരക്കി സുഹൃത്തുക്കൾ പിറകെ പോകുന്നു. കരിങ്ങോട്ടയെത്തിയ അവരെ നാട്ടുകാർ തല്ലാനോടിക്കുന്നു. ആ ഓട്ടം ചെന്നു നില്ക്കുന്നത് ഷിമിലിയുടെ വീട്ടിനു മുന്നിലാണ്. ഷിമിലിയുടെ മുറിയിലേക്ക് കയറുന്ന ചിത്തുവിനെ സുഹൃത്തുക്കളും പിന്നാലെ അവിടെയെത്തിയ ഷിബൂട്ടനും കാണുന്നു. അയാൾ ഓടി ഷിമിലിയുടെ മുറിയിലെത്തുന്നു. എന്നാൽ ചിത്തുവിനെ തല്ലാനായുന്ന ഷിബൂട്ടനെ ഷിമിലി തടയുന്നു. തനിക്ക് ചിത്തുവിനെ ഇഷ്ടമാണെന്നും താൻ പറഞ്ഞിട്ടാണ് ചിത്തു കല്യാണങ്ങളൊക്കെ മുടക്കിയതെന്നും. അവൾ പറയുന്നതു കേട്ട് അയാൾ അന്തിച്ചു പോകുന്നു. തിരികെയുള്ള യാത്രയിൽ, തന്നെ ഇഷ്ടമല്ലെന്ന രീതിയിൽ ഷിമിലി അഭിനയിച്ചത് ഷിബൂട്ടനെ പേടിച്ചിട്ടാണെന്ന് ചിത്തു കൂട്ടുകാരോടു പറയുന്നു.
ഷിമിലിക്ക് ചിത്തുവിനെ ഇഷ്ടമാണെന്നറിഞ്ഞതോടെ സുഹൃത്തുക്കൾക്ക് ഉത്സാഹമേറുന്നു. രഹസ്യമായി രജിസ്റ്റർ വിവാഹം നടത്താൻ അവർ പദ്ധതിയിടുന്നു. എന്നാൽ, ഷിമിലിയും ചിത്തുവും രജിസ്ട്രാർ ഓഫീസിലേക്ക് പോകുന്ന വഴിയിൽ വച്ച് ഷിബൂട്ടൻ അവരെ തടയുന്നു. ധൈര്യമുണ്ടെങ്കിൽ മഞ്ഞപ്രദേവിയുടെ ഉത്സവത്തിന് തൻ്റെ പെങ്ങളെ കടത്തിക്കൊണ്ടുപോകാൻ ഷിബൂട്ടൻ ചിത്തുവിനെ വെല്ലുവിളിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ചെമ്പട്ടണിഞ്ഞമ്മ (ചെമ്പട്ട്) |
ഗാനരചയിതാവു് വിപിൻ ജെഫ്രിൻ | സംഗീതം ശ്യാം പ്രസാദ് | ആലാപനം ഗോപിക ജി കൃഷ്ണൻ |
നം. 2 |
ഗാനം
ഇന്ദീവരം പോലഴകുള്ളോള് |
ഗാനരചയിതാവു് ഷിബു പുലർകാഴ്ച, ബിബിൻ ജോർജ് | സംഗീതം ഷിബു പുലർകാഴ്ച | ആലാപനം ഷിബു പുലർകാഴ്ച, ഹരി കണ്ടമ്മുറി, ജ്യോതിഷ് ബാബു, ജിതീഷ് ബാബു, സുബ്ബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ |
നം. 3 |
ഗാനം
കനകാഞ്ചിനി മിന്നും |
ഗാനരചയിതാവു് ഷിബു പുലർകാഴ്ച, ശ്യാം പ്രസാദ് | സംഗീതം ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച | ആലാപനം വിദ്യാധരൻ, ശ്യാം പ്രസാദ് |
നം. 4 |
ഗാനം
ആടണ കണ്ടാലും |
ഗാനരചയിതാവു് ഷിബു പുലർകാഴ്ച | സംഗീതം ഷിബു പുലർകാഴ്ച | ആലാപനം അമൽ ജോസ് |