കനകാഞ്ചിനി മിന്നും

കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ

കദംബവനത്തിൽ വസിച്ചീടുന്ന 
മാതംഗപുത്രിയാം ജഗദംബികേ
പുഷ്പാസ്ത്രം പുണ്ഡരീക കരിമ്പ്
തൃക്കയ്യിലേന്തീടുന്നാദി മാതേ

അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ
അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ
അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ
അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ

കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ

സകുങ്കുമവിലേപനാമളികചുംബി കസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീം അരുണമാല്യ ഭൂഷോജ്വലാം
ജപാകുസുമഭാസുരാം ജപവിധൗസ്മരേദംബികാം
ഓം

കാമിനിയേ കല്ല്യാണകാരിണീ
പാരിലനുഗ്രഹം  നൽകീടണേ
വർണാത്മികേ സർവപ്രിയങ്കരീ
വിഘ്നങ്ങളെല്ലാം നീ നീക്കീടണേ
നീയല്ലാതിന്നാരുമില്ലമ്മേ ... നീയാണേക ആശ്രയം അമ്മേ
അമ്മേ നിന്റെ നാമങ്ങളെന്നും 
എന്നുടെ നാവിൽ വിളങ്ങണമമ്മേ

കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ

അമ്മേ നിന്നെ കാണുവാനായി 
കാലങ്ങളത്രയും നോമ്പു നോൽക്കുന്നേ
തൃപ്പാദങ്ങൾ പുൽകുവാനായി
കാതങ്ങൾ താണ്ടി ഞാൻ വന്നിടുമമ്മേ

ഉള്ളിന്നുള്ളിൽ വാഴുന്നോരമ്മേ
എന്നുമെന്നും കാക്കുന്നോരമ്മേ
കർപ്പൂരപ്പൂക്കൾ വിരിയും
നിൻ തിരുമുന്നിലണഞ്ഞിടുന്നമ്മേ

കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanakanjini Minnum