ആടണ കണ്ടാലും

ധുംതനക്കടി ധുംതനക്കടി ധുംതനക്കടി ധുംതനക്കടി
പിച്ചാ പിച്ചാ
ധുംതനക്കടി ധുംതനക്കടി ധുംതനക്കടി ധുംതനക്കടി
പിച്ചാ പിച്ചാ

ആടണ കണ്ടാലും പാടണ കണ്ടാലും 
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ
ആടണ കണ്ടാലും പാടണ കണ്ടാലും 
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ

കണ്ടോരാ നാൾ മുതൽ കണ്മണീ നീയെന്റെ 
നെഞ്ചിലായ് കേറിയില്ലേ
കണ്ടോരാ നാൾ മുതൽ കണ്മണീ നീയെന്റെ 
നെഞ്ചിലായ് കേറിയില്ലേ
കാണും കിനാവിലായെന്നും വിരിയുമെൻ
വെണ്മേഘപ്പൂക്കളല്ലേ - പെണ്ണേ
നീയെന്റെ സ്വന്തമല്ലേ

ചന്ദനഗന്ധം തഴുകീടുമ്പോഴെല്ലാം
നിൻ വരവായിരുന്നൂ
ചന്ദനഗന്ധം തഴുകീടുമ്പോഴെല്ലാം
നിൻ വരവായിരുന്നൂ
അന്നനടപോലടുക്കുന്ന നേരത്ത്
കാർമുകിൽ പോയ്മറഞ്ഞൂ - പെണ്ണ്
നാണം കുണുങ്ങി നിന്നൂ

ആടണ കണ്ടാലും പാടണ കണ്ടാലും 
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ

നുണക്കുഴിപ്പുഞ്ചിരിയാക്ക്ലേ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും
നുണക്കുഴിപ്പുഞ്ചിരിയാക്ക്ലേ നീ നോക്കിയാൽ
ഉള്ളിൽ കൊടി കയറും
പൂരപ്പെരുമ്പറ കൊട്ടിക്കയറുമ്പോൾ 
വർണങ്ങൾ പാറി വീണൂ - മേലേ
താരകം മിന്നി നിന്നൂ

എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ
സിന്ദൂരമായ് പടരും
ചൂടുള്ള ചുംബനം ചുണ്ടിലായ് കിട്ടുന്ന 
നാളുകളെന്നു വരും - ആ
രാവുകളെന്നുണരും

എൻ തിലകക്കുറി ആ... ആ.. നിൻ തിരുനെറ്റിയിൽ
സിന്ദൂരമായ് പടരും
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ

ആടണ കണ്ടാലും പാടണ കണ്ടാലും 
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ

ആടണ കണ്ടാലും പാടണ കണ്ടാലും 
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവെച്ചീടും
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പൂള്ള ചുണ്ടുകളാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadana Kandaalum