അർജ്ജുൻ വി അക്ഷയ
ദിലീപ് കുമാറിന്റെയും രാധികയുടെയും മകനായി തൃശ്സൂരിൽ ജനിച്ചു. പാലക്കാട് സെന്റ്തോമസ് കോൺവെന്റിലായിരുന്നു അർജ്ജുന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോയമ്പത്തൂർ നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. കർണ്ണാട്ടിക് സംഗീതം അഭ്യസിച്ചിട്ടുള്ള അർജ്ജുൻ ഗായകനായിട്ടാണ് തന്റെ കലാജീവിതം തുടങ്ങുന്നത്. ചെമ്പൈ കോളേജിൽ പ്രൊഫസറായിരുന്ന പുതുപ്പരിയാരം ഉണ്ണിക്കൃണ്നായിരുന്നു.സംഗീതത്തിൽ അർജ്ജുന്റെ ഗുരു.
2015 മുതൽ അർജ്ജുൻ ഷോർട്ട് ഫിലിമുകൾ, മ്യൂസിക്കൽ ആൽബങ്ങൾ എന്നിവയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള അർജ്ജുൻ കുർബാൻ എന്ന ഒരു മ്യൂസിക്ക് വീഡിയോ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോർട്ട് ഫിലിമുകളൂം മ്യൂസിക്ക് വീഡിയോകളുമാണ് അർജ്ജുന് സിനിമയിലേയ്ക്കുള്ള അവസരമൊരുക്കിയത്. 2019 ൽ എന്നോട് പറ ഐ ലവ് യൂന്ന് എന്ന സിനിമയിലെ "അള്ളാ അവളെന്റെ പെണ്ണാകണേ.. ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് സിനിമയിൽ തുടക്കംകുറിച്ചു. അർജ്ജുന്റെ ആദ്യ ഗാനംതന്നെ യൂട്യൂബിൽ വൈറലായിരുന്നു. അതിനുശേഷം മരതകം, ലാ ടൊമാറ്റിന എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും സംഗീതം ചെയ്ത അർജ്ജുൻ, സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ടോൾ ഫ്രീ 1600-600-60 എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. പിക്കാസോ എന്ന സിനിമയിൽ അക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയമേഖലയിലേയ്ക്കും പ്രവേശിച്ചു.
പാലക്കാട് ജില്ലയിലെ അഴിയന്നൂരിൽ താമസിയ്ക്കുന്ന അർജ്ജുന്റെ ഭാര്യ അനഘ.
വിലാസം- - Akshaya Vayankarapadam (Ho) Azhiyannur(Po) Palakkad(Dis) 678633. Gmail., Facebook