മഴവില്ലിനഴകാണ്

മഴവില്ലിനഴകാണ്... 
മധുരക്കനിയാണെന്നുമ്മ...
ഉമ്മാ... എന്നുമ്മാ...
കരൾ നൊന്ത് പാടുന്ന താരാട്ടിൽ...
ഒഴുകാം ഞാൻ.... 
ഉമ്മാ... ഉമ്മാ... എന്നുമ്മാ...
ഈ മടിത്തട്ടിൽ ഞാൻ..
തലചായ്ച്ചുറങ്ങട്ടേ...
അധരങ്ങൾ മന്ത്രിക്കും... 
ദിക്കർ ഒന്ന് ഏൽക്കട്ടേ...
കാണാ.. കടലേ... 
കരയാതിനി നീ....
നിൻ മാറിലൊഴുകുന്ന 
തിരയിൽ ഞാൻ ചേരട്ടേ....
വിരൽത്തുമ്പിലെന്നും ഞാൻ...
തസ്മിയായ് മാറട്ടേ...
ഒഴുകുന്ന കണ്ണിൽ പുഴയായ്... 
കണ്ണീർ വാർത്തതീ...
കടലിൽ വന്നു ചേരാനല്ലേ....
എരിയുന്ന നെഞ്ചിൽ കനലിട്ട്...
വെണ്ണീർ തുണ്ടമായ് മാറീ...
ഒന്നുചേരാനല്ലേ... 
സൂര്യനും നീയേ... 
ചന്ദ്രനും നീയേ...
റബ്ബിന്റെ കാരുണ്യത്തിങ്കളും നീയേ...
ജന്മത്തിന്റെ വാതിൽ...
തുറക്കുമ്പോളെന്റെ....
കൈപിടിക്കാൻ നീ വന്നെത്തുകില്ലേ...
കൈപിടിക്കാൻ നീ വന്നെത്തുകില്ലേ...

Kondotty Pooram Video Song | Mazhavillin | Majeed Maranchery | Hashim Abbas | Sajith Shankar