മൂവന്തി ചോന്നു തുടിക്കണ

മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...
മുക്കുത്തികല്ല് തിളങ്ങണ്...
മിന്നാമിന്നി തിളങ്ങണ പോൽ...
മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...
മുക്കുത്തികല്ല് തിളങ്ങണ്
മിന്നാമിന്നി തിളങ്ങണ പോൽ...
കന്നാലീ മേച്ചു നടക്കണ...
നങ്ങേലീ പെണ്ണ് ചിരിച്ചേ...
പാടത്തു കൊയ്ത്തു കഴിഞ്ഞ് 
കറ്റ മെതിച്ച് പോണതാണേ...

മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...

ചെമ്മാനം കുട പിടിക്കണ 
മലഞ്ചെരുവോരം എന്നും...
പുന്നാരം വള കിലുക്കണ 
കാട്ടരുവിയോരം...
കിന്നാരം ചൊല്ലിപ്പറക്കണ 
പുള്ളിക്കുയിലേ നിന്റെ...
കണ്ണാടിക്കവിളിണകളിലാ 
നുണക്കുഴി കണ്ടേ....
അന്തിക്ക് പന്തം കൊളുത്തി 
പത്തു പറ നെല്ലു കുത്തീ...
കുമ്പിളിൽ കഞ്ഞി വിളമ്പീ 
തന്നാ തിന്നം പാടുമ്പോൾ...
കണ്ണില് എന്താ പെണ്ണേ... 
കണ്ണുനീര് പൊടിയണത്....
ചുണ്ടുകൾ എന്താ പെണ്ണേ...
വിങ്ങലോടെ വിറയണത്....

മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...
മുക്കുത്തികല്ല് തിളങ്ങണ്...
മിന്നാമിന്നി തിളങ്ങണ പോൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moovanthi

Additional Info

Year: 
2019

അനുബന്ധവർത്തമാനം