അള്ളാ അവളെന്റെ പെണ്ണാകണെ

അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...

അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...

കനവില്ലെന്നും മിഴികളാലെ കവിതയെഴുതുന്നു...
നിറനിലാവിന്നലകളായി അഴകിലൊഴുകുന്നു...
മലർപെൺകൊടി... മഴമേഘമായ്...
മണിമുത്തുപൊഴിയുകയായ്... 
നിമിഷങ്ങളും... വിരഹാർദ്രമായ്...
എൻ നിനവിൽ അണയുകയായ്...

അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...

മിന്നും മുഹബത്തിനാൽ... 
നാം ഒന്നായിടും... ഇനിയെന്നാളിലും... 
നെഞ്ചിൽ കനവുകളായ്... 
നറും ഉതിരും... അലർ തേനുതിരും... 
കൊഞ്ചി കുറുകിടുന്നൂ.... 
ആനന്ദത്തിൻ... നറുവെൺപ്രാവുകൾ...
കാതിൽ കിലുങ്ങീടുന്നൂ... 
നിൻ കൈയണിയും... ചില്ലിൻ കൈവളകൾ...
തെളിവേനലിൽ കുടചൂടി നിൻ...
പ്രണയാർദ്രമാം കുളിരോർമകൾ 
നിന്മൊഴിയിലൂറി വരും...
അതിമധുര സല്ലാപം... 
എൻ കരളിനണിയറയിൽ... 
മഴവില്ലു തീർക്കുന്നൂ....

അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...

അള്ളാ... അവളെന്റെ പെണ്ണാകണേ...
അള്ളാ... എന്റെ കൈവിട്ടു പോകരുതേ...
അള്ളാ... കയ്യെത്തും ദൂരത്തുണ്ടാവണേ... അള്ളാ...

Ennodu Para I Love You Ennu | Allah Avalente Pennakane Official Video Song | Vineeth Sreenivasan