മഞ്ജുശ്രീ

Manjusree

സുകുമാരൻ നായരുടേയും പത്മജയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. കാർമൽ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം വുമൺസ് കോളേജിൽ നിന്നും ബിരുദവും കാര്യവട്ടം കാമ്പസിൽ നിന്നും പിജിയും നേടി. അതിനുശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും വിജയിച്ചു.

ചാനൽ പ്രോഗ്രാമുകളിൽ അവതാരികയായും റേഡിയോ ജോക്കിയായും, തിയ്യേറ്റർ ആർട്ടിസ്റ്റായുമൊക്കെയാണ് മഞ്ജുശ്രീ കലാരംഗത്ത് സജീവമാകുന്നത്. കുറച്ചുകാലം ഏഷ്യാനെറ്റ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായും വർക്ക് ചെയ്തിരുന്നു. ഒരു ഓഡിഷനിലൂടെയാണ് സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. വിജയ് സൂപ്പറും പൗർണ്ണമിയും ആയിരുന്നു മഞ്ജുശ്രീയുടെ ആദ്യ ചിത്രം. തുടർന്ന് വെടിക്കെട്ട്മധുര മനോഹര മോഹം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ കേരള ക്രൈം ഫയൽ സീസൺ 2 എന്ന വെബ്ബ് സീരീസിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടേ വേഷം ചെയ്തു. ലൗവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ്സീരീസിലും ഒരു പ്രധാന വേഷം ചെയ്തു. കൊച്ചി എഫ് എമ്മിൽ ആർ ജെയാണ് മഞ്ജുശ്രീ.

മഞ്ജുശ്രീയുടെ ഭർത്താവ് സനൽ‌കുമാർ, രണ്ടുമക്കൾ എം എസ് ധ്വനി, എം എസ് ധാത്രി.

മഞ്ജുശ്രീ - Gmail, Instagram , Facebook