ഗൗരി ഗോപൻ

Gowri Gopan
Date of Birth: 
തിങ്കൾ, 26 April, 1999

ഗോപകുമാറിന്റെയും അമ്പിളി ഗോപകുമാറിന്റെയും മകളായി ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. ഭാരതീയ വിദ്യാഭവൻ, ഷാർജ ഇന്ത്യൻ സ്കൂൾ, പ്ലസിഡ് സ്കൂൾ, മേരി റാണി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഗൗരി ഗോപന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ നിന്നും ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോളിൽ ബിരുദം നേടി. തുടർന്ന് ചെന്നൈയിലെ എം ഒ ഡി വൈഷ്ണവ കോളേജിൽ നിന്നും ഫുഡ് ടെക്നോളജിയിൽ എം എസ് സി വിജയിച്ചു.

നർത്തകിയായ ഗൗരി മൂന്നര വയസ്സുമുതൽ ക്ലാസിക്കൽ ഡാൻസ് പഠിയ്ക്കുന്നുണ്ട്. ഹുസ്ന ബാബു, പ്രദീപ്, ശാലു മേനോൻ, വിനീത് ബാലകൃഷ്ണൻ, ശ്രീലക്ഷ്മി എന്നിവരാണ് നൃത്ത രംഗത്തെ ഗൗരിയുടെ ഗുരുക്കന്മാർ. നൃത്തത്തിൽ യൂണിവേഴ്സിറ്റി ഗ്രേഡ് രണ്ടുപ്രാവശ്യം കിട്ടിയിട്ടുണ്ട്. കൂടാതെ മലയാള പുരസ്ക്കാര സമിതിയുടെ നല്ല നർത്തകിയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

എന്ന് സ്വന്തം, അടിമന അമ്മയ്ക്ക്, സ്വപ്ന വൃന്ദാവനം, വലന്താളം, നിലാശകലം എന്നിവയുൾപ്പെടെ നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗൗരി ഗോപൻ 2023 -ൽ ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ സംവിധാനം ചെയ്ത വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചു.

 

ഗൗരി ഗോപൻ - Instagram , Facebook