എന്തിനാണെന്തിനാണോമലാളെ
എന്തിനാണെന്തിനാണോമലാളെ
എന്നോടിത്രമേൽ കോപം
എന്തിനാണെന്തിനാണോമലാളെ
എന്നോടിത്രമേൽ കോപം
അപരാധമെല്ലാം മറക്കൂ
എന്റെ അനുരാഗവീണയിൽ നാദമാകൂ
[എന്തിനാണെ....
കുറുമ്പുകാട്ടും കുഞ്ഞിനെ വീണ്ടും പാലൂട്ടാറില്ലേ
അമ്മ താരാട്ടാറില്ലേ
കുറുമ്പുകാട്ടും കുഞ്ഞിനെ വീണ്ടും പാലൂട്ടാറില്ലേ
അമ്മ താരാട്ടാറില്ലേ
മധുകവരുന്നൊരു മധുപനെ വീണ്ടും മാടി വിളിക്കാറില്ലേ
മധുകവരുന്നൊരു മധുപനെ വീണ്ടും മാടി വിളിക്കാറില്ലേ
മലരുകൾ മാടിവിളിക്കാറില്ലേ
[എന്തിനാണെ.... മറഞ്ഞുപോകും വസന്തം വീണ്ടും
പൂമഴ ചൊരിയാറില്ലേ ഋതുക്കൾ മാറിവരാറില്ലേ
മറഞ്ഞുപോകും വസന്തം വീണ്ടും
പൂമഴ ചൊരിയാറില്ലേ ഋതുക്കൾ മാറിവരാറില്ലേ
സിരകളിലൊഴുകും നോവുകളിൽ നീ
അമൃതം പകരാൻ വരുമോ
സിരകളിലൊഴുകും നോവുകളിൽ നീ
അമൃതം പകരാൻ വരുമോ
എന്നും അരികിലിരിക്കാൻ വരുമോ
[എന്തിനാണെ....