മഴയുടെ ചെറുമണി

മഴയുടെ ചെറുമണിയണിയണ
പുഴയിലെ ഓളമാനന്ദ വല്ലരി
മലയുടെ മടിയിലെ മരതകവനിയൊരു
ലാസ്യമാടുന്ന സുന്ദരി
കള്ളനാം തെന്നലാം കൊതിതുള്ളി
നില്ക്കുന്ന ചില്ലകൾ
നിന്നിളം കൈയ്യുകൾ കളിയാടി വീശുന്നു മേനിയിൽ
മനസ്സിനു കൊതിയാം അടിമുടി കുളിരായ്
വെള്ളാരമായ തുള്ളിയിൽ
മഴയുടെ ചെറുമണിയണിയണ
പുഴയിലെ ഓളമാനന്ദ വല്ലരി
മലയുടെ മടിയിലെ മരതകവനിയൊരു
ലാസ്യമാടുന്ന സുന്ദരീ...

കുഞ്ഞോളം പതിവായി പുന്നാരം പറയുന്നു
നല്ലോണം കേൾക്കാനാണിഷ്ടം
ചിരി ചേരുന്നുണ്ടേ ചുണ്ടിൽ
കിങ്ങിണിനുരകൾ വിരിയും പോലെ
മൊഴിക്കുള്ളിലെന്തോ കിലുങ്ങീ
മഴയുടെ ചെറുമണിയണിയണ
പുഴയിലെ ഓളമാനന്ദ വല്ലരി
മലയുടെ മടിയിലെ മരതകവനിയൊരു
ലാസ്യമാടുന്ന സുന്ദരീ...

മുത്തെങ്ങും പൊഴിയുന്നു
നെഞ്ചോരം നിറയുന്നു
എന്നെന്നും കാണാനാണിഷ്ടം
കുളിരാകുന്നുണ്ടേയുള്ളിൽ
സുന്ദരലതയൊന്നിളകും നേരം
മനക്കൊമ്പിലെന്നും തുളുമ്പി

മഴയുടെ ചെറുമണിയണിയണ
പുഴയിലെ ഓളമാനന്ദ വല്ലരി
മലയുടെ മടിയിലെ മരതകവനിയൊരു
ലാസ്യമാടുന്ന സുന്ദരി
കള്ളനാം തെന്നലാം കൊതിതുള്ളി
നില്ക്കുന്ന ചില്ലകൾ
നിന്നിളം കൈയ്യുകൾ കളിയാടി വീശുന്നു മേനിയിൽ
മനസ്സിനു കൊതിയാം അടിമുടി കുളിരായ്
വെള്ളാരമായ തുള്ളിയിൽ
മഴയുടെ ചെറുമണിയണിയണ
പുഴയിലെ ഓളമാനന്ദ വല്ലരി
മലയുടെ മടിയിലെ മരതകവനിയൊരു
ലാസ്യമാടുന്ന സുന്ദരീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayude cherumani

Additional Info

Year: 
2006

അനുബന്ധവർത്തമാനം