വാസ്കോ ഡ ഗാമ
വാസ്കോഡ ഗാമാ വെന്റ് റ്റു ദ ഡ്രാമ
പുതുവർഷം കാണാൻ കവിളേലുമ്മ...
നാളത്തെ മേളം കേൾക്കാനോ നമ്മൾ
നേരുന്നേ ഒന്നായ് ഒരുനൂറുമ്മ...
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളേ കൊത്തിയടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിലക്കെടുക്കാൻ
ഇറങ്ങി വാ...ഒരുങ്ങി വാ...മിനുങ്ങി വാ...
ഇന്നല്ലേ മേള...
(വാസ്കോഡ ഗാമാ...)
കൗമാരം കടന്നവനേ നീ
പൂ നുള്ളാൻ വരുന്നതല്ലേ (2)
ഒത്തിരി നീ നുള്ളല്ലേ കൈവിരലോ നോവില്ലേ
ഇത്തിരി നീ നില്ലേ നില്ല് (2)
കാണുന്നേ ദൂരെ
പടപടയൊരു പടയണിയുടെ
കടലിളകണ തിരയടിയായ്
(വാസ്കോഡ ഗാമാ...)
തൂമഞ്ഞിൻ കുരുന്നുകളെല്ലാം
തൂകാനും തുടങ്ങിയല്ലേ (2)
പൂത്തിരികൾ മിന്നുന്നേ പുഞ്ചിരികൾ ചൂടുന്നേ
നേരമിതാ വന്നേ വന്നേ (2)
ചേരുന്നേ ചാരേ
പുതുയുഗമൊരുരു ചെറുകിളിയുടെ
കുടവിരിയണ ചിറകടിയായ്
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളേ കൊത്തിയടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിലക്കെടുക്കാൻ
ഇറങ്ങി വാ..ഒരുങ്ങി വാ..മിനുങ്ങി വാ
ഇന്നല്ലേ മേള...