ചെട്ടികുളങ്ങര

ചെട്ടികുളങ്ങര ഭരണിനാളില്‍
ഉത്സവം കണ്ടുനടക്കുമ്പോള്‍
കുപ്പിവള കടയ്‌ക്കുള്ളില്‍ ചിപ്പിവളക്കുലയ്‌ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്‌പമിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി (2)
ഓമല്‍ക്കുളിര്‍ മാറില്‍ സ്വര്‍ണ്ണവും
ഉള്ളത്തില്‍ ഗര്‍വ്വും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നുപാടി (2)
പ്രണയത്തിന്‍ മുന്തിരിത്തോപ്പൊരു നാള്‍ കൊണ്ട്
കരമൊഴിവായ് പതിച്ചുകിട്ടി
ഓ... ഓ... ഓ... ഓ...   (ചെട്ടികുളങ്ങര)

Chetti (Remix) - Chotta Mumbai