പൂനിലാ മഴനനയും

പൂനിലാമഴ നനയും പാതിരാ കുയിലുകളേ
തേനിളം മുരളിയുമായ്‌ പോരുമോ ഇതുവഴിയേ
നാളേറെയായുള്ളില്‍ മൂടുമനുരാഗത്തിന്‍
ഈണങ്ങള്‍ പാടാമോ തെല്ലുമിനി വൈകാതെ
പൂനിലാമഴ നനയും പാതിരാ കുയിലുകളേ...
(ആ...ആ...ആ...)

തേടിവരുമീ പാട്ടിന്‍ തിര തഴുകുമ്പോള്‍
ഓര്‍മ്മകളിലാലോലം മനമലിയുകയാണോ
അഴകിനൊരു പൂക്കാലം കഥയെഴുതിയ നാള്‍
പൂക്കുമൊരു തേന്മാവിന്‍ ചെറുചില്ലയില്‍ നിങ്ങള്‍
ആദ്യമായ് കണ്ടതും കണ്ണുകള്‍ കൊണ്ടതും
ഇഷ്ടമാണെങ്കിലും മൗനമായ് നിന്നതും
അറിയുന്നു ഞാൻ...
പാതിരാ കുയിലുകളേ പോരുമോ ഇതു വഴിയെ...
(ആ...ആ...ആ...)

വാനിലൊരു വാര്‍തിങ്കള്‍ ചിരി വിരിയുമ്പോള്‍
താഴെയൊരു നീലാമ്പല്‍ കനവുകള്‍ മെനയുന്നൂ
നിങ്ങളിരുപേരെന്തേ ഇരുകരളുകളും
തമ്മിലൊരു വാക്കിന്റെ തരിയകലമിടുന്നൂ
ആരൊരാള്‍ ഓതുമോ ഇഷ്ടമെന്നാദ്യമായ്
കാതിലാണെങ്കിലും മൂളുമോ രാഗമായ്
കൊതിക്കുന്നു ഞാൻ...

പൂനിലാ മഴ നനയും പാതിരാ കുയിലുകളേ
തേനിളം മുരളിയുമായ്‌ പോരുമോ ഇതു വഴിയെ
നാളേറെയായുള്ളില്‍ മൂടുമനുരാഗത്തിന്‍
ഈണങ്ങള്‍ പാടാമോ തെല്ലുമിനി വൈകാതെ
പൂനിലാ മഴ നനയും പാതിരാ കുയിലുകളെ...
(ആ...ആ...ആ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonila Mazha Nanayum

Additional Info

Year: 
2007

അനുബന്ധവർത്തമാനം