ഒരു കാതിലോല ഞാൻ കണ്ടീല

ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
ഇരുവരു ജലകന്യമാരായിതോ..
തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
( ഒരു കാതിലോല ഞാൻ കണ്ടീല... )

 
കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
( ഒരു കാതിലോല ഞാൻ കണ്ടീല..)

 
ജാരഭാവമെന്നിൽ തീരെയില്ല പോൽ
ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
( ഒരു കാതിലോല ഞാൻ കണ്ടീല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Oru kathilola njan kandeela

Additional Info