കരളേ കരളിന്റെ കരളേ

കരളേ കരളിന്റെ കരളേ
എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയെ
വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്‌
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ
അരുതേ പറയരുതെ
എന്റെ സ്നേഹിതയാണു നീ

ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

(കരളേ കരളിന്റെ കരളേ)

മഴത്തുള്ളി മണി കൊണ്ടെനിക്ക്‌
നൂറു മഴവിൽ മേടകൾ പണിയാമോ
മഴത്തുള്ളി കൊട്ടാരം ഞാൻ കെട്ടാം
വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം

എന്നോടിനി എന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിന്നോടു കൂടാൻ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി
എന്റെ സ്നേഹിതയാണു നീ

(കരളേ കരളിന്റെ കരളേ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karale

Additional Info