പറയാതെ അറിയാതെ(M)

പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതല്ലേ......
ഒരു നോക്ക്‌ കാണാതെ നീ പോയതല്ലേ ദൂരേയ്ക്ക്‌ നീ മാഞ്ഞതല്ലേ......
സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം........
ഇന്നും ഓര്‍ക്കുന്നുവോ എന്നും  ഓര്‍ക്കുന്നുവോ.....
അന്ന് നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നുവോ  എന്നും ഓര്‍ക്കുന്നുവോ.....
അന്ന് നാം തങ്ങളില്‍ പിരിയും രാവ്.....(2)

കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോ ഓമല്‍സഖീ
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്

കാറും കോളും മായുമെന്നോ കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍ വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ് എന്‍ ജീവനേ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവോ എന്നും  ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ.....
അന്നു നാം തങ്ങളില്‍ പിരിയും രാവ്.....

(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
parayathe ariyathe

Additional Info

Year: 
2005

അനുബന്ധവർത്തമാനം