പെണ്ണേ എൻ പെണ്ണേ(Remix)

പെണ്ണേ എൻ  പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ 
പെണ്ണേ എൻ പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ
പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
പെൺകിളിയേ പെൺകിളിയേ
താനാടും പെൺകിളിയേ
ചേക്കേറാൻ ഞങ്ങളും ഉണ്ടല്ലോ....ഹോയ്
മുന്നഴകേ പിന്നഴകേ പിൻവിളികൾ കേൾക്കില്ലേ
പൂത്താലി ചരട് പണിഞ്ഞില്ലേ.....
എനിക്കായ് ചെമ്മാനത്തെ  കാലത്തേരില്ലേ പിന്നെന്തിനാണിന്നെന്തിനാണീ മോഹപ്പൂത്തേര്
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിന്നെന്തിനാണീ ഓലപൂത്താലീ.......

പെണ്ണേ എൻ  പെണ്ണേ നിൻ ചുണ്ടിൽ  സ്നേഹത്തേനുണ്ടോ പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ......

കുറ്റാലിയ്ക്കരുവിക്കരയിൽ ചിറ്റോളത്തിൽ മെല്ലേ
മനമാകെ നനഞ്ഞോ പൊന്നേ വായാടിപ്പെണ്ണാളേ
നീയാകെ നനഞ്ഞോ പെണ്ണേ
വായാടി തത്തമ്മേ
കവിൾത്താരുലഞ്ഞതെന്തേ കിനാചന്തമേ
കുറിക്കൂട്ട് മാഞ്ഞതെന്തേ നിലാസുന്ദരീ
നിൻ താമര വളയ കൈകളിലേ
മുത്തണിവളകളുടഞ്ഞല്ലോ
ഉത്തരമൊന്നും ചൊല്ലാനില്ലെന്നോ

പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
പെൺകിളിയേ പെൺകിളിയേ
താനാടും പെൺകിളിയേ
ചേക്കേറാൻ ഞങ്ങളും ഉണ്ടല്ലോ....ഹോയ്
മുന്നഴകേ പിന്നഴകേ പിൻവിളികൾ കേൾക്കില്ലേ
പൂത്താലി ചരട് പണിഞ്ഞില്ലേ.....
എനിക്കായ് ചെമ്മാനത്തെ  കാലത്തേരില്ലേ പിന്നെന്തിനാണിന്നെന്തിനാണീ മോഹപ്പൂത്തേര്
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിന്നെന്തിനാണീ ഓലപൂത്താലീ.......

പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penne en penne

Additional Info

Year: 
2005