പെണ്ണെ എൻ പെണ്ണേ

പെണ്ണേ എൻ  പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ  സ്നേഹകനിയേ
ഓ കൈതാളം കൊട്ടാതെ മെയ് താളം കാണാതെ
എന്നാണീ പുത്തൻ വായാട്ടം
ഹോ ആകാശ പൊൻ കിണ്ണം ആശിക്കും തേൻ കിണ്ണം
നീട്ടാതെൻ നേർക്കായ് നീട്ടാതെ
എനിക്കായ് ചെമ്മാനത്തെ  കാലത്തേരില്ലേ പിന്നെന്തിനാണിന്തിനാണു
ഈ മോഹ പൂ തേരു
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിനിയെന്തിനാണീ ഓലപൂത്താലി

മണിമുത്തം നീ ചോദിച്ചു മൗനം സമ്മതമായ് 
മലരമ്പാകെ ചോദിച്ചു മധുരം തൂകിപ്പോയ്
ഇനി ഒന്നും ചോദിക്കല്ലേ ചോദിക്കല്ലേ പൊന്നേ
കവിൾത്താരുലഞ്ഞതെന്തേ കിനാചന്തമേ
കുറിക്കൂട്ട് മാഞ്ഞതെന്തേ നിലാസുന്ദരീ
നീ കണ്ടവയെല്ലാം മിണ്ടാതെ കേട്ടവയെല്ലാം പാടാതെ 
തൊട്ടതിലെല്ലാം ഒട്ടാതെ ഓഹോ..ഓ

പെണ്ണേ എൻ  പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ  സ്നേഹകനിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penne en penne

Additional Info