വി ടി ശ്രീജിത്

V.T. Sreejith

മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന യുവ ചിത്രസംയോജകരിൽ ഒരാളാണ് ശ്രീജിത്ത്. 2000  മുതൽ തിരുവനന്തപുരത്തും എറണാകുളത്തും   സ്റ്റുഡിയോകളിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്തു. 2004 മുതൽ ചെന്നൈ എ വി എം സ്റ്റുഡിയോയിൽ പി സി മോഹന്റെ ഒപ്പം, വേഷം നേരറിയാൻ സിബിഐ, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിനിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. പിന്നീട് ഡോൺ മാക്സിനൊപ്പം അഞ്ചോളം സിനിമകൾ പ്രവർത്തിച്ചു. ദേമാവേലികൊമ്പത്ത് എന്ന സൂപ്പർഹിറ്റ് കോമഡി വീഡിയോയുടെ എഡിറ്ററായി 2 വർഷം പ്രവർത്തിച്ചു. ട്വൻറി20, റോബിൻഹുഡ്, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ  സ്പോട്ട് എഡിറ്ററായി. കുറച്ചുകാലം മറ്റുപല ചിത്രങ്ങളിൽ പാട്ടുകളും ഫൈറ്റുകളും ട്രെയിലറുകളും ചെയ്യുന്ന എഡിറ്ററായി പ്രവർത്തിച്ചു.  

നവരസ ക്രിയേഷൻസ് എന്ന പരസ്യ കമ്പനിയുമായി ചേർന്ന് ലുലു സെലിബ്രേറ്റ്, ഇമർജിങ് കേരള, മനോരമ, ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റ് തുടങ്ങിയ പരസ്യ ചിത്രങ്ങളും എഡിറ്റ് ചെയ്തു. കേരളകഫേ എന്ന ചിത്രത്തിൽ എം പത്മകുമാർ സംവിധാനം ചെയ്ത നൊസ്റ്റാൾജിയ എന്ന ഭാഗം എഡിറ്റിംഗ് നിർവഹിച്ചു. ഈ കാലയളവിൽ നടൻ ദിലീപുമായുള്ള അടുപ്പം പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്റർ ആയി മാറാൻ അവസരം ലഭിച്ചു. പിന്നീട് പത്തുവർഷത്തിനിടയിൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ  ചിത്രസംയോജനം  നടത്തി.