ക്രേസി ഗോപാലൻ
നാട്ടിൽ കട്ടിളമോഷണം പതിവാക്കി നാട്ടുകാർക്ക് തലവേദനയായ ഒരു ചെറുകള്ളൻ അവിടെ നില്ക്കക്കള്ളിയില്ലാതെ വരുമ്പോൾ നാടുവിട്ട് നഗരത്തിലെത്തുന്നു. അവിടെ വച്ച് യാദൃച്ഛികമായി, മാന്യതയുടെ മുഖംമൂടിയിട്ട മറ്റൊരു പെരുങ്കള്ളനെ അയാൾക്ക് നേരിടേണ്ടി വരുന്നു.
Actors & Characters
Main Crew
കഥ സംഗ്രഹം
"കട്ടിളഗോപാലൻ" എന്ന വിളിപ്പേരുള്ള കള്ളൻ (ദിലീപ്) "ഊഞ്ഞാലാടി'' ഗ്രാമക്കാർക്ക് നിത്യതലവേദനയാവുന്നു. പണി നടക്കുന്ന വീടുകളിൽ സ്ഥാപിക്കുന്ന കട്ടിളകൾ മോഷ്ടിച്ചു കടത്തുന്ന കള്ളനെ ആരും കാണുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല.
പക്ഷേ ഒരിക്കൽ, ഒരു മോഷണശ്രമത്തിനിടയിൽ, ഹരിചന്ദ്രൻ (ഹരിശ്രീ അശോകൻ) എന്നൊരാൾ തിരിച്ചറിയുന്നതോടെ ഗോപാലന് നാടുവിടേണ്ടി വരുന്നു.
വീടുകളിൽ അല്ലറച്ചില്ലറ മോഷണങ്ങളുമായി നടക്കുന്ന ലക്ഷ്മണനെ (സലിം കുമാർ) അത്തരം ശ്രമത്തിനിടയിൽ നാട്ടുകാർ പിടികൂടി തല്ലുന്നു. അവിടെയെത്തുന്ന ഗോപാലൻ അയാളെ തന്ത്രപൂർവം നാട്ടുകാരിൽ നിന്നു രക്ഷിക്കുന്നു. രോഗിയായ അമ്മയ്ക്ക് ചികിത്സയ്ക്കു വേണ്ടിയാണ് താൻ മോഷ്ടിക്കുന്നതെന്ന് ലക്ഷ്മണൻ പറയുന്നു.
തൻ്റെ ചെറുപ്പത്തിൽ, അച്ഛൻ നടത്തിയിരുന്ന ചിട്ടിക്കമ്പനി, കൂട്ടാളിയുടെ ചതി കാരണം, പൊളിഞ്ഞതിനെത്തുടർന്ന്, അച്ഛനെ നാട്ടുകാർ തല്ലിക്കൊന്നതും വീട് പണയത്തിലായതും ഗോപാലൻ ലക്ഷ്മണനോടു പറയുന്നു. ആ വീട് തിരിച്ചുപിടിക്കണം എന്ന ലക്ഷ്യമാണ് ഗോപാലന്റേത്. അയാൾ ലക്ഷ്മണനുമായിച്ചേർന്ന് മോഷണങ്ങൾ നടത്തുന്നെങ്കിലും വലിയ മെച്ചമുണ്ടാകുന്നില്ല.
ഡയാന(സുനിത വർമ്മ) എന്ന പണക്കാരിയായ പെൺകുട്ടിയെ ഗോപാലനും ലക്ഷ്മണനും ചേർന്ന് തട്ടിക്കൊണ്ടുപോകുന്നു. എന്നാൽ അവൾ, താൻ ഒരു കാൾ ഗേൾ ആണെന്ന് കള്ളം പറഞ്ഞ് രക്ഷപ്പെടുന്നു. എന്നാൽ, പിന്നീട് , തന്നെ തട്ടിക്കൊണ്ടുപോയി എന്ന കഥയുണ്ടാക്കി ജ്യേഷ്ഠൻ ബാബുജോണിൻ്റെ (മനോജ് കെ ജയൻ) കൈയിൽ നിന്ന് പത്തു ലക്ഷം രൂപ തട്ടിയെടുത്തു തന്നാൽ തക്ക പ്രതിഫലം നല്കാമെന്ന് അവൾ പറയുന്നു. ലക്ഷ്മണനും ഗോപാലനും അതു സമ്മതിച്ച് നടപ്പിലാക്കുന്നു.
ദിവസങ്ങൾക്കു ശേഷം, ചാക്കോ (മോഹൻ ജോസ്) എന്നൊരാൾ ഗോപാലനെ വന്നു കണ്ട്, ഇൻവെസ്റ്റേഴ്സ് ബാങ്കിൻ്റെ ഗിരിനഗർ ബ്രാഞ്ചിലെ ലോക്കറിൽനിന്ന് ചില പേപ്പറുകൾ മോഷ്ടിക്കാൻ പണം വാഗ്ദാനം ചെയ്യുന്നു. അതേ ബാങ്കിൻ്റെ ഉടമയായ ബാബുജോണിൻ്റെ മാനേജരാണ് ചാക്കോ എന്നറിയാതെ അവരാ ജോലി ഏറ്റെടുക്കുന്നു.
ബാങ്കിൽ മോഷണം നടത്തിയതിൻ്റെ പിറ്റേന്ന് അവർ അറിയുന്നത്, അതേ ബാങ്കിൽ നിന്ന് മുഴുവൻ പണവും പണ്ടങ്ങളും മോഷണം പോയ വാർത്തയാണ്. അവയെല്ലാം കടത്താൻ ബാബുജോൺ തങ്ങളെ കരുവാക്കിയതാണെന്ന് അവരറിയുമ്പോഴേക്കും ബാബു ജോണിൻ്റെ ഗുണ്ടകൾ അവരെ പിടിച്ചു കൊണ്ടുപോകുന്നു. തുടർന്ന് ബാബുജോണിൻ്റെ വെടിയേറ്റ് ലക്ഷ്മണൻ കടലിൽ വീണു മരിക്കുന്നു. കഷ്ടിച്ചു രക്ഷപ്പെട്ട ഗോപാലൻ കടലിൽ ചാടുന്നു.
പിറ്റേന്ന് കടൽ തീരത്തു വച്ച് "ലവാങ്ക്" വാസു (ജഗതി ശ്രീകുമാർ) ബോധമറ്റു കിടക്കുന്ന ഗോപാലനെ കാണുന്നു. ബോധം തെളിഞ്ഞപ്പോൾ, നടന്നതെല്ലാം വാസുവിനോടു പറയുന്ന ഗോപാലൻ, ബാബുജോണിനോട് പ്രതികാരം ചെയ്യാൻ അയാളെ ഒപ്പം കൂട്ടുന്നു.
ഇൻവെസ്സ്റ്റേഴ്സ് ബാങ്കിൻ്റെ തന്നെ രവിപുരം ബ്രാഞ്ചിലെ ലോക്കറിൽനിന്ന് ഗോപാലനും വാസുവും ചേർന്ന് പണം മുഴുവൻ കവരുന്നു. കേസിൻ്റെ അന്വേഷണം ഏറ്റെടുക്കുന്ന കമ്മീഷണർ വിനോദ് (ബിജു മേനോൻ), മുൻപ് ഗിരി നഗർ ബ്രാഞ്ചിൽ നടന്ന മോഷണത്തിൻ്റെ സാഹചര്യങ്ങളുമായുള്ള സാമ്യം കാരണം, ബാബുജോണിനെ സംശയിക്കുന്നു.
ഇതിനിടയിൽ നഗരത്തിലെത്തിയ ഹരിചന്ദ്രനെ, അയാളുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട്, ഗോപാലനെന്നു കരുതി പോലീസ് പിടികൂടുന്നു. മോഷണരീതി കണ്ടിട്ട് ഗോപാലനായിരിക്കും കള്ളൻ എന്ന് അയാൾ പോലീസിനോടു പറയുന്നു.
ഒരു അനാഥാലയത്തിൽ രഹസ്യമായി താമസിക്കുന്ന ഡയാനയെ ഗോപാലൻ യാദൃച്ഛികമായി കാണുന്നു. ബാബുജോൺ തൻ്റെ യഥാർത്ഥ സഹോദരനല്ലെന്നും ഗോപാലൻ വഴി കൈയിലെത്തിയ പണവുമായി തൻ്റെ കാമുകനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബാബു അയാളെ വെടിവച്ചുകൊന്നെന്നും അവൾ പറയുന്നു. ബാബുജോണിനെതിരെ തനിക്കൊപ്പം ചേരാൻ ഗോപാലൻ ഡയാനയോടു പറയുന്നു.
രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ ഒരു വൻതുക താൻ പറയുന്നിടത്ത് എത്തിക്കാൻ ഗോപാലൻ ബാബുജോണിനോടു പറയുന്നു. പണം എടുക്കാൻ വരുമ്പോൾ ഗോപാലനെ പിടികൂടാൻ ബാബുജോൺ പദ്ധതിയിടുന്നു. പക്ഷേ, അപ്രതീക്ഷതമായി പോലീസ് രംഗത്തെത്തിയതോടെ അതു നടക്കുന്നില്ല. ഗോപാലൻ അതിവിദഗ്ധമായി പണവുമായി രക്ഷപ്പെടുന്നു.
ഒരു സൂപ്പർമാർക്കറ്റിൽ വച്ച് ഗോപാലനെക്കാണുന്ന ഹരിചന്ദ്രൻ വിവരം പോലീസിനെ അറിയിക്കുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് ഗോപാലൻ രക്ഷപ്പെടുന്നു.
താൻ ഗോപാലനെ തന്ത്രപൂർവം കുടുക്കിയതാണെന്ന് ബാബുജോണിനെ വിശ്വസിപ്പിച്ച് അയാൾക്കൊപ്പം വീണ്ടും കൂടാൻ ഡയാനയോടു പറഞ്ഞിട്ട് ഗോപാലൻ പോലീസിനു പിടികൊടുക്കുന്നു. മുൻപ് ഗിരിനഗർ ബ്രാഞ്ചിൽ നിന്നും ബാബുജോൺ തട്ടിയെടുത്ത പണവും സ്വർണ്ണവും ഡയാന കണ്ടെത്തിയാൽ തൻ്റെ നിരപരാധിത്വം തെളിയിക്കാമെന്ന് ഗോപാലൻ കരുതുന്നു.
ജയിലിൽ വച്ച് ഗോപാലനെ കൊല്ലാനും തുടർന്ന് ഡയാനയെ വകവരുത്താനുമുള്ള തൻ്റെ പദ്ധതി ബാബുജോൺ ചാക്കോയോടു പറയുന്നു. ഡയാനയും അതു കേൾക്കുന്നുണ്ട്.
ഇതിനിടയിൽ, കോടതിയിൽ ഹാജരാക്കപ്പെട്ട ഗോപാലൻ അവിടെ നിന്നും രക്ഷപ്പെടുന്നു. ഒളിപ്പിച്ച സ്വർണ്ണവും പണവും കണ്ടെത്താൻ ഡയാനയ്ക്ക് കഴിയുന്നില്ല. അവർ ചാക്കോയെ ഉപയോഗിച്ച് ബാബു ജോണിനെ കുടുക്കാനുള്ള തന്ത്രം മെനയുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഗോപാലാ ഗോകുലപാലാ |
അനിൽ പനച്ചൂരാൻ | രാഹുൽ രാജ് | ശങ്കർ മഹാദേവൻ |