അർച്ചന സുശീലൻ

Archana Susheelan
Archana Susheelan-Actress
Date of Birth: 
Friday, 6 October, 1989
Archana(Serial Actress)

മലയാള ചലച്ചിത്ര, സീരിയൽ നടി. 1989 ഒക്ടോബർ 6 ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. അർച്ചന സുശീലൻ 2002 ലാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് Lanka, കാര്യസ്ഥൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

 2005 ൽ ഏഷാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മാൻഡ്രേക്ക് എന്ന സീരിയലിലൂടെയാണ് അർച്ചന സീരിയൽ അഭിനയ രംഗത്തെത്തുന്നത്. 2007 ൽ ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലെ അർച്ചന അവതരിപ്പിച്ച ഗ്ലോറി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. തുടർന്ന് നിരവധി സീരിയലുകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളം, തമിഴ് സീരിയലുകളിലെ മുൻ നിര അഭിനേത്രിയാണ് അർച്ചന സുശീലൻ.

2014 മാർച്ചിലായിരുന്നു അർച്ചനയുടെ വിവാഹം. മനോജ് യാദവ് ആണ് ഭർത്താവ്.