പി ബാലചന്ദ്രകുമാർ
P BalachandraKumar
1972 ൽ തിരുവനന്തപുരത്ത് ജനിച്ച ഇദ്ദേഹം ആസിഫലിയെ നായകനാക്കി 2013 ൽ കൗബോയ് എന്ന ചിത്രം മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. പിന്നീട് ഇദ്ദേഹം ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്റ്റ് നടന്നില്ല.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2024 ഡിസംബർ 13 ആം തിയതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് തന്റെ 52 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.