ചക്കിനു വച്ചത്
ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ
ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ
ആകെ മൂന്നടിപ്പെണ്ണിനുമിന്നു നാലു നാലരടി നാവിനു നീളം
ആണ്ടൊരുത്തനും നേരെ നിൽക്കുവാനാവുകയില്ലളിയാ
അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ്
ഈ പെണ്ണു കെട്ടിയത്..
ഈ താരക സുന്ദരിപോലൊരു പെണ്ണ്
താടകയായി വരുന്നതു കണ്ടാൽ
ആവതുള്ളവൻ പേടിയോടെയുടൻ ഓടിമാറുമളിയാ
അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ്
ഈ പെണ്ണു കെട്ടിയത്...
ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ
ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ
ഈരേഴു പതിനാലു ലോകത്തിലും
പെണ്ണെന്നാൽ ആണിന്ന് ഹരമാകുന്നു
ദൂരത്തു കാണുമ്പോൾ കൊതി തോന്നുന്നു
തോളത്തു കേറുമ്പോൾ കുരിശാകുന്നു
അത്തള പിത്തള തവള കടിക്കണ-
പണിയാണിത് പൊന്നളിയാ..
അച്ചി ഭരിച്ചിടമൊക്കെ മുടിച്ചിടുമെന്നും അത് നേരളിയാ
അക്കിടിയായ് ...അക്കിടിയായ് ഈ താലികെട്ട് ..
കുതിരപോലൊരു വീരനെ കഴുതയാക്കിടും നാരിമാർ
കരുതി നിന്നില്ലയെങ്കിലോ പതിരെടുക്കുമേ റാണിമാർ
നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ
ആ ..നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ