കണ്മണി നിന്നെ ഞാൻ
കണ്മണി നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ...
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു
ഒരു വേനൽ മഴയായ് നീ...
മുകിൽ താഴും കൂടൊന്നിൽ
നിൻ മൌനമായ്...മാരിവിൽ...
മൂടൽ മഞ്ഞലയിൽ
കണ്മണി നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ...
ഹേ..അലാലേ.. ഹേ..ആലേ..
ഹേ..അലാലേ...ആലിയേ.....ഹേയ്....
താരഹാരം ചൂടിനിൽക്കും
പാതിരാവനിയിൽ...
ഒരു കന്നിമണി തോന്നിയിൽ
കൊണ്ടുപോകാം ഞാൻ...
നിൻ തൂവൽ മെയ്യിൽ...
ഒരു തൂവൽ കാറ്റായ്...
താരിളം..സ്വപ്നമേ...
മയങ്ങു നീ നെഞ്ചിൽ...
കണ്മണി നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ...
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു
രാരാ..രാരാ...ദരരാരാ...
രാര രാരരാര....
കാണി കാണെ നി നിറയും...
എൻ കിനാവലയിൽ
ഒരു പട്ടുനൂൽ തൊട്ടിലിൽ
താരാട്ടാം ഞാൻ
പൊൻ ചുണ്ടിൻ തുമ്പിൽ...
നറു തേനിൻ ഗന്ധം
മാറിലെ, മോഹമേ...മയങ്ങു നീ മെല്ലെ...
കണ്മണി നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ...
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നു
ഒരു വേനൽ മഴയായ് നീ...
മുകിൽ താഴും കൂടൊന്നിൽ
നിൻ മൌനമായ്...മാരിവിൽ...
മൂടൽ മഞ്ഞലയിൽ
കണ്മണി നിന്നെ ഞാൻ ചേർത്തണയ്ക്കുമ്പോൾ...
ഹേ..അലാലേ.. ഹേ..ആലേ..
ഹേ..അലാലേ...ആലിയേ.....ഹേയ്....