വനമുല്ലയിൽ വെയിലണഞ്ഞു

വനമുല്ലയിൽ വെയിലണഞ്ഞു
കുടമണി കിലുക്കിയ പകലൊരുങ്ങി...
കുളി കഴിഞ്ഞു...പുലരിമഞ്ഞിൽ...
മുടി നനഞ്ഞുലയുന്നു തെന്നൽ
കണ്ണെഴുതി പൊട്ടും ചൂടി വൃന്ദാവനം...
നിൻ നിഴലിൽ ചേർന്നുണരാൻ എൻ ജീവനേ...
നിന്റെ കാലൊച്ച കാതോർക്കുവാൻ...
കാത്തിരിക്കും ഞാൻ വൈകും വരെ...

കുറുമ്പുകൾ കാണുമ്പോൾ കണ്ണിമ ചിമ്മാതെ...
വടക്കിനിക്കോലായിൽ കള്ളനായ് മാറിയോൻ
വാകപ്പൂ മണമെങ്ങോ...നിൻ മെയ്യിൽ ഉതിരവേ
ഇന്നലെ രാവിന്റെ...ഓർമ്മകൾ കിനിഞ്ഞുവോ...
മകരമായി ഓമലേ...മഞ്ഞായി പെയതുവോ.

വനമഴയിൽ വെയിലണഞ്ഞു
കുടമണി കിലുക്കിയ പകലൊരുങ്ങി...

അജ്ഞനമെഴുതുവാൻ പുടവത്തുമ്പൊരുക്കുവാൻ
കണ്ണന്റെ കൈവെള്ളയിൽ വെണ്ണയായ് അലിയുവാൻ...
നീതൊടും ഉൾപ്പൂവിൻ ഇതളുകൾ തൊടുക്കവേ
നീലാഞ്ജനച്ചാർത്തിൽ ശലഭമായ് മാറിയോൻ
കനക നിലാവേ...കനവായ് പെയ്തുവോ...

വനമുല്ലയിൽ വെയിലണഞ്ഞു
കുടമണി കിലുക്കിയ പകലൊരുങ്ങി...
കുളി കഴിഞ്ഞു...പുലരിമഞ്ഞിൽ...
മുടി നനഞ്ഞുലയുന്നു തെന്നൽ
കണ്ണെഴുതി പൊട്ടും ചൂടി വൃന്ദാവനം...
നിൻ നിഴലിൽ ചേർന്നുണരാൻ എൻ ജീവനേ...
നിന്റെ കാലൊച്ച കാതോർക്കുവാൻ...
കാത്തിരിക്കും ഞാൻ വൈകും വരെ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanamullayil Veyilananju

Additional Info

Year: 
2012