കണ്ണാരം പൊത്തിക്കളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപ്പുതച്ചിടാം
സായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയും
ഈരാവിൻ താരം തൂവിടും നറുകിന്നാരം
നിറങ്ങളായ് തരംഗമായ് വരങ്ങളായ് നിർവൃതിയായ്
പാർവ്വണം മൈയിടും രാവിന്റെ കൺകണിൽ
നാമൊത്തുനോക്കുമ്പോൾ ചേലാർന്ന കാന്തിയായ്
സ്നേഹമാളുന്നു സുകൃതമൂറുന്നു
നിനവിൽ കാവ്യംമൂളിയോ ഒരുകളിവചനം
കണ്ണാരം പൊത്തിക്കളിച്ചിടാം കൈയ്യോടെയെന്നാലൊളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം മഞ്ഞാടചുറ്റിപുതച്ചിടാം
സായന്തനം അണയും നേരമെന്നാളും സൂര്യാങ്കുരം പറയും
നേർത്തൊരാലിംഗനം കാറ്റിന്റെ കൈകളാൽ
ചേർന്നങ്ങിരിക്കുമ്പോൾ ചൂടാർന്ന ലാളനം
വീണമീട്ടുന്നു മധുരമൂട്ടുന്നു
താരഹാരം ചൂടിവാ വരു കളമൊഴിയേ