കൺ തുറന്നൊരു കല്യാണി
കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടി
കണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീ
നറു മുന്തിരിനീരിലലിഞ്ഞാൽ വരസന്ധ്യകള്‍ ചന്ദ്രിക തേടും
ചന്ദനഗന്ധം തൂകിപ്പോരാമോ
വാനോളം പോയാൽ പുതു താരഹാരം ചൂടാം
ആലോലം പാടിപ്പോരാമോ കല്യാണീ
തേൻനിലാവിൻ നൌകയിൽ ഏറെ ദൂരം പോയിടാം
നീളെ നീളെ കൊഞ്ചലായ് നീീ...
ഒടുവിൽ നീ സ്നേഹതീർത്ഥമായ് വാ
കനവിലൊരു രാഗതാളമായ് വാ
നിറവിൽ നീ കാവ്യകേളിയായി കല്യാണീ ... (2)
കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടി
കണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീ
ഹെയ് പോരൂ പോരൂ കണ്മണീ പൂവു ചോരും ജീവനായ്
ആരു നൽകി തേൻകണം കനിവായ് ....
പ്രിയഗാനം പെയ്തുകാതിലാരോ
അതു മെല്ലെ തേടി വന്നു കാറ്റിൽ
അഴകിന്റെ മാരിവില്ലുതെളിവായ്.....
കൺ തുറന്നൊരു കല്യാണി മിന്നലാടും കണ്ണാടി
കണ്ടുണർന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീ
ചന്ദനഗന്ധം തൂകിപ്പോരാമോ
വാനോളം പോയാൽ പുതു താരഹാരം ചൂടാം
ആലോലം പാടിപ്പോരാമോ കല്യാണീ