പാതിമായും ചന്ദ്രലേഖേ
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ
നോവറിഞ്ഞും നീർ മിഴിഞ്ഞും
രാവുപോൽ നീ തേങ്ങിയോ
നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും
ഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനം
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ
നോവറിഞ്ഞും നീർ മിഴിഞ്ഞും
മുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെ
വാസന്തമായി വന്നു താരാട്ടാം
താനേനനഞ്ഞു പിടഞ്ഞൊരു കൺകളിൽ
സാന്ത്വനമായ് വന്നുമൂളി കാത്തു നില്പൂ
കാത്തുനില്പൂ കണി മഞ്ഞിലൊരായിരം
കാർത്തിക താരകൾ നിനക്കു വേണ്ടി
നിനക്കു വേണ്ടി
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ
നോവറിഞ്ഞും നീർ മിഴിഞ്ഞും
പിന്നെയുമെൻ കിളിവാതിലിനരികിൽ
വന്നുദിക്കുന്നൊരീ വാർതിങ്കളേ
എന്തിനെൻ മാറിലൊരുങ്ങിയുണർത്തി നീ
സങ്കടക്കാടിൻ സന്ധ്യേ ഒന്നു പാടാൻ
ഒന്നുപാടാൻ മറന്നെങ്കിലും നിന്റെയീ കുഞ്ഞു
മൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാം
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ
നോവറിഞ്ഞും നീർ മിഴിഞ്ഞും
രാവുപോൽ നീ തേങ്ങിയോ
നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും
ഓർമ്മപോലെ എന്തിനീ സാന്ദ്രമാം മൗനം