പറയരുതേ നീ ആരോടും
Music:
Lyricist:
Singer:
Film/album:
പറയരുതേ നീ ആരോടും
അറിയരുതേ ഇന്നാരാരും
പൂങ്കാറ്റല ഞാനും പൂക്കാലം നീയും
ഇന്നുതൊട്ടേ ഒന്നാണെന്നു്
പറയരുതേ നീ ആരോടും
അറിയരുതേ ഇന്നാരാരും
തേനരുവിയായെന്റെ താഴ്വരയിലെന്നും നിന്‍
പാദസര സംഗീതം തുടരുക നീ
കൊലുസ്സൊന്നു കൊഞ്ചീടും
കോടമലമേട്ടില്‍ നീ കൂട്ടുവരുമോ
ചൂളമോടെ കൂട്ടുകാരാ
എന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ കുളിരഴകോ
സുഖം സമ്മാനം തന്നില്ലേ (പറയരുതേ നീ )
പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെ
പൂന്തളികയോരോന്നും പുണരുക നീ
മനസ്സൊന്നു കൊഞ്ചുന്നു
മഞ്ഞുമഴ പെയ്യുമ്പോള്‍
ചൂടു തരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീ
മിന്നുമായ് നീ നാളെ പോരില്ലേ
മണിയറയില്‍ വരൂ സമ്മാനം വാങ്ങീടാന്‍ (പറയരുതേ നീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parayaruthe nee arodum lyrics
Additional Info
Year:
2010
ഗാനശാഖ: