നീ വിട പറയുമ്പോൾ

നീ വിടപറയുമ്പോൾ സൂര്യഹൃദയം പിടയുന്നൂ

ചിതയിലെ തീ‍ക്കനലും
ചിരിയിലെ പൂവിതളും

മുറിവും കിനാവുമായ് വന്ന സന്ധ്യേ...

നീ വിടപറയുമ്പോൾ
സൂര്യഹൃദയം പിടയുന്നൂ

കള്ളിമുൾക്കാടിന്റെ മൗനത്തിൽ

കണ്മുമ്പിലടയുന്ന
വീഥികളിൽ

ശരശയ്യയോ ശാപവീഥിയോ

നിണമൂറി വീഴുന്ന രണഭൂമിയോ

(നീ)

കണ്ണീരാറിന്റെ തീരത്തിൽ

കരിനാഗമിഴയുന്ന ഗോപുരത്തിൽ

വിഷഗന്ധമോ ബലിമന്ത്രമോ

തിറകൂടിയുണരുന്ന മൃഗഭേരിയോ

(നീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Nee vida parayumbol

Additional Info

അനുബന്ധവർത്തമാനം