ദി സിറ്റി
മയക്കുമരുന്നുമാഫിയയെ കീഴടക്കാൻ നിയമത്തിൻ്റെ വഴി തേടി പരാജയപ്പെടുന്ന ഒരു പോലീസ് ഓഫീസർ സ്വന്തം നിയമവും നീതിയും ആയുധമാക്കി പോരാട്ടത്തിനിറങ്ങുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രവിപ്രസാദ് | |
ചന്ദ്രശേഖരൻ നായർ | |
ഡോ ജ്യോതി | |
കോൺസ്റ്റബിൾ ബഷീർ | |
സുധാകരൻ | |
ശർമ്മ | |
സുമതി | |
കമ്മീഷണർ മുത്തുലിംഗം | |
മറിയ ബീഗം | |
ജയദേവൻ | |
രാജ | |
തങ്കമണി | |
ഗോവിന്ദൻ | |
ഹോട്ടലിലെ ഗായകൻ | |
ശർമ്മയുടെ പി എ | |
സി ഐ ദൊരൈ | |
Main Crew
കഥ സംഗ്രഹം
മയക്കുമരുന്നിന് പണം കണ്ടെത്താനായി വഴിയാത്രിക്കാരിയുടെ ബാഗ് കവർന്നതിന് നാട്ടുകാർ ഒരാളെ പൊതിരെ തല്ലുന്നു. അവിടെയെത്തുന്ന ഒരു പോലീസുകാരൻ, താടിയും മുടിയും വളർന്ന് വികൃതരൂപിയായ ആ മനുഷ്യൻ ASP രവി പ്രസാദാണെന്ന് തിരിച്ചറിയുന്നു. അയാൾ ഡോ.ജ്യോതിയെ വിവരമറിയിക്കുന്നു.
ഒരു വർഷം മുൻപു വരെ, ശർമ്മയുടെയും പാണ്ഡ്യൻ്റെയും നേതൃത്വത്തിലുള്ള മയക്കുമരുന്നു മാഫിയ ഗ്രൂപ്പുകൾ വാഴുന്ന നഗരത്തിലെ ASP യായിരുന്നു രവിപ്രസാദ് IPS. കമ്മീഷണറായ മുത്തുലിംഗം ഉൾപ്പെടെ, ഉന്നതരായ പൊലീസുദ്യോഗസ്ഥർ പാണ്ഡ്യൻ്റെ ചൊല്പടിക്കു നിൽക്കുന്നവരാണ്. DGP യായ ചന്ദ്രശേഖരന് അതറിയുകയും ചെയ്യാം.
സ്പാർക്ക് എന്ന ദിനപത്രം നടത്തുന്ന ജയദേവൻ്റെ സഹോദരി ഡോ. ജ്യോതിയുമായി രവിപ്രസാദ് പ്രണയത്തിലാണ്. അതേ സമയം, ചന്ദ്രശേഖരൻ്റെ മകളായ പ്രിയയ്ക്ക് രവിപ്രസാദിനെ ഇഷ്ടമാണ്. പലപ്പോഴും രവിയോട് മകൾ അടുത്തിടപഴകുന്നത് ചന്ദ്രശേഖരൻ കണ്ടിട്ടുണ്ട്. സമർത്ഥനും സത്യസന്ധനുമായ രവിപ്രസാദിനെ അയാൾക്കും ബോധിക്കുന്നു. മകളോടുള്ള രവിയുടെ അടുപ്പം പ്രണയമായി തെറ്റിദ്ധരിക്കുന്ന ചന്ദ്രശേഖരൻ ഒരിക്കൽ, മകളെ വിവാഹം കഴിക്കാൻ രവിയോടു പറയുന്നു. തൻ്റെ വിവാഹം തീരുമാനിച്ചതാണെന്ന് രവി പറയുന്നതോടെ അയാൾ പ്രകോപിതനാവുന്നു. പ്രിയ ആത്മഹത്യ ചെയ്യുന്നു. അതിനു കാരണം രവിയാണെന്നു കരുതി ചന്ദ്രശേഖരൻ അയാളെ കുറ്റപ്പെടുത്തുന്നു.
പ്രിയയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ മയക്കുമരുന്നുകൾ ഉപയോഗിച്ചതിൻ്റെയും രണ്ടു തവണ ഗർഭച്ഛിദ്രം നടത്തിയതിൻ്റെയും തെളിവുകൾ കണ്ടെന്ന് ജ്യോതി രവിയോടു പറയുന്നു. തുടർന്ന് അവർ പ്രിയയുടെ സുഹൃത്തായ മഞ്ജുവിനോട് സംസാരിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുന്നു. പാണ്ഡ്യൻ്റെ മകൻ ശരത്തും സുഹൃത്തുക്കളും, പ്രിയയും താനും ഉൾപ്പെടെ ധാരാളം പെൺകുട്ടികളെ മയക്കുമരുന്നു നല്കി പീഡിപ്പിച്ചെന്നും അതിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും വച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വീണ്ടും ഇംഗിതങ്ങൾക്കുപയോഗിച്ചെന്നും മഞ്ജു പറയുന്നു. ശരത്തിൻ്റെ താവളം റെയ്ഡ് ചെയ്ത രവി ഫോട്ടോകളും വീഡിയോ കാസറ്റുകളും പിടിച്ചെടുക്കുന്നു. എന്നാൽ ശരത്തും കൂട്ടരും രക്ഷപ്പെടുന്നു. രവിയുടെ നീക്കങ്ങളെ കമ്മീഷണർ നിരുത്സാഹപ്പെടുത്തുന്നു. കോളജിലെത്തുന്ന ശരത്ത് മഞ്ജുവിനെ തീ കൊളുത്തി കൊല്ലുന്നു. രവി പാണ്ഡ്യൻ്റെ വീട് റെയ്ഡ് ചെയ്തെങ്കിലും ശരത്തിനെ കണ്ടെത്താൻ കഴിയുന്നില്ല. പിറ്റേന്ന് റെയിൽവേ ട്രാക്കിൽ കാണുന്ന തലയറ്റ ഒരു മൃതദേഹം ശരത്തിൻ്റേതാണെന്ന് പാണ്ഡ്യനും ശരത്തിൻ്റെ ചേട്ടൻ രാജയും പറയുന്നു. ശരീരം ശരത്തിൻ്റേതല്ലെന്ന് രവി സംശയിക്കുന്നെങ്കിലും കമ്മീഷണർ അംഗീകരിക്കുന്നില്ല.
അന്വേഷണം നിലയ്ക്കുമെന്നായപ്പോൾ രവി തൻ്റെ കൈയിലുള്ള ചിത്രങ്ങളും കാസറ്റുകളും ജയദേവന് കൈമാറി പത്രത്തിൽ ഒരു ഫീച്ചർ ചെയ്യാൻ അയാളെ നിർബന്ധിക്കുന്നു. ഇതിനിടയിൽ, തൻ്റെ മകളുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം മനസ്സിലാക്കിയ DGP രവിയോട് മാപ്പു പറയുന്നു. അയാൾ മയക്കുമരുന്ന് മാഫിയയ്ക്കെതിരെയുള്ള അന്വേഷണം രവിയെ ഏല്പിക്കുന്നു. രവി പാണ്ഡ്യൻ്റെ ആളുകളെ പിടികൂടി ചോദ്യം ചെയ്യുന്നു. അന്വേഷണം ഉന്നതങ്ങളിലേക്ക് എത്തുമെന്നു കണ്ട രാജ രവിയെ അടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടു പോകുന്നു. രഹസ്യ താവളത്തിൽ വച്ച് മാസങ്ങളോളം മയക്കുമരുന്ന് കുത്തിവച്ച് അയാളെ മയക്കുമരുന്നിനടിമയാക്കുന്നു. പിന്നീട് തെരുവിൽ തള്ളുന്നു.
ജ്യോതിയുടെ ചികിത്സയും പരിചരണവും കാരണം രവി ക്രമേണ സാധാരണ ജീവിതത്തിലേക്ക് വരുന്നു. ജ്യോതി വിവാഹം കഴിച്ച കാര്യം രവിയറിയുന്നു. രവിയുടെ തിരോധാനത്തിനു ശേഷം നടന്നതെല്ലാം ജ്യോതി പറയുന്നു. കാണാതായ രവിയെ കണ്ടെത്താൽ ജയദേവൻ പല രീതിയിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അയാൾ രവി പണ്ടു നൽകിയ ഫോട്ടോകളും രേഖകളും ചേർത്ത് പത്രത്തിൽ ഫീച്ചർ എഴുതുന്നു. ഭീഷണികളുണ്ടായിട്ടും അയാൾ എഴുത്തു തുടർന്നു. ഒരു ദിവസം മാർക്കറ്റിൽ പോയ അയാളുടെ ഭാര്യ സുമതിയെ പാണ്ഡ്യൻ്റെ ആളുകൾ പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. തുടർന്ന്, പത്രത്തിൽ വന്ന ഫോട്ടോകളും രേഖകളും കൃത്രിമായി ഉണ്ടാക്കിയതാണെന്ന കുറ്റം ചുമത്തി ജയദേവനെ ജയിലിലടയ്ക്കുന്നു. പിന്നീട്, കോടതിയിൽ വച്ച് തലയ്ക്ക് സ്വയം വെടിവച്ച് ജയദേവൻ ആത്മഹത്യ ചെയ്യുന്നു. ജയദേവൻ്റെയും സുമതിയുടെയും കേസുകൾ നടത്താനും മറ്റും സഹായിയായി നിന്നത് എം പി യായ സുധാകരനാണ്. ജയദേവൻ്റെ മരണത്തോടെ ഒറ്റപ്പെട്ട ജ്യോതിയെ സുധാകരൻ വിവാഹം കഴിക്കുന്നു.
ജീവിതത്തിൽ ഇനി പുതിയതൊന്നും പ്രതീക്ഷിക്കാനില്ലാത്ത രവി, പഴയ കണക്കുകൾ തീർക്കാൻ തീരുമാനിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ തന്നെ അയാൾ രാത്രിയിൽ പുറത്തു പോയി പാണ്ഡ്യൻ്റെ ആളുകളെ വകവരുത്തുന്നു. അതിലൊരാളിൽ നിന്ന് റെയിൽപാളത്തിൽ കണ്ട മൃതദേഹം പാണ്ഡ്യൻ്റെ ഡ്രൈവർ ഗോവിന്ദൻ്റെ മകൻ രഘുവിന്റേതാണെന്ന് രവി അറിയുന്നു. അയാൾ ഗോവിന്ദനെപ്പോയിക്കാണുന്നു. രഘു ഗൾഫിലാണെന്നാണ് ഗോവിന്ദൻ്റെ ധാരണ. അതിൽ സംശയമുണ്ടെന്ന് രവി അയാളോട് പറയുന്നു. മഹാദേവൻ എന്നൊരാൾ രവിയെ ഫോൺ ചെയ്തു വിളിപ്പിക്കുന്നു. മയക്കുമരുന്നിനടിമയായി തൻ്റെ മകൾ മരിച്ച കാര്യം അയാൾ പറയുന്നു. മയക്കുമരുന്നുമാഫിയയ്ക്കെതിരെയുള്ള യുദ്ധത്തിന് തന്നെ സഹായിക്കാൻ അയാൾ രവിയോട് ആവശ്യപ്പെടുന്നു. താൻ ശേഖരിച്ച രഹസ്യവിവരങ്ങൾ അയാൾ രവിക്ക് കൈമാറുന്നു.
രഹസ്യമായി മയക്കുമരുന്ന് നിർമ്മാണം നടക്കുന്ന, പാണ്ഡ്യൻ ഫാർമസ്യൂട്ടിക്കൽസിൽ അതിക്രമിച്ചു കടക്കുന്ന രവി അവിടെയുള്ളവരെ കീഴടക്കി മയക്കുമരുന്നുകൾക്ക് തീ കൊടുക്കുന്നു. കമ്മീഷണറുടെ വീട്ടിലെത്തുന്ന രവി അയാളെ തോക്കിൻ മുനയിൽ നിറുത്തി മയക്കുമരുന്നു റെയ്ഡിന് ഉത്തരവിടീക്കുന്നു. പൊലീസ് നടത്തിയ റെയ്ഡിൽ പാണ്ഡ്യൻ്റെ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നുകൾ കണ്ടെടുക്കുന്നു. എന്നാൽ പാണ്ഡ്യനും രാജയ്ക്കും കോടതി ജാമ്യം അനുവദിക്കുന്നു.
പാണ്ഡ്യൻ്റെ 'സിൻഡിക്കേറ്റ്' കൂടുന്ന കാര്യം മഹാദേവൻ രവിയെ അറിയിക്കുന്നു; അവരെ അവസാനിപ്പിക്കാനുള്ള ആയുധങ്ങളും കൈമാറുന്നു. പാണ്ഡ്യൻ യോഗം കൂടുന്നിടത്ത് രഹസ്യമായി എത്തുന്ന രവി അവിടെയെത്തുന്ന സുധാകരനെക്കണ്ട് ഞെട്ടുന്നു. ജ്യോതിയോട് അയാൾ വിവരം പറയുന്നു. ശർമ്മയാണ് റെയ്ഡിനു പിന്നിൽ എന്നു കരുതി പാണ്ഡ്യൻ്റെ ആളുകൾ ശർമ്മയുടെ ഫാക്ടറി ആക്രമിക്കുന്നു. സുധാകരനെ സന്ദർശിക്കുന്ന ശർമ്മയെ കാണുന്ന ജ്യോതി അതിനെ ചോദ്യം ചെയ്യുന്നു. എന്നാൽ താൻ ഒരു രാഷ്ട്രീയക്കാരനാണെന്നും പാണ്ഡ്യനും ശർമ്മയും തമ്മിലുള്ള തർക്കം തീർക്കാൻ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്നു പറഞ്ഞ് സുധാകരൻ ജ്യോതിയെ ആശ്വസിപ്പിക്കുന്നു.
തൻ്റെ മകനാണ് ശരത്തിനു പകരം മരിച്ചതെന്ന് ഗോവിന്ദന് ബോധ്യമാവുന്നു. ദുബായിൽ നിന്ന് ശരത്ത് വരുന്ന വിവരം ഗോവിന്ദൻ വഴി അറിയുന്ന രവി അയാളെ ഗോവിന്ദൻ്റെ സഹായത്തോടെ കുടുക്കുന്നു. രവി അരയിൽ ബോംബ് കെട്ടി പാണ്ഡ്യൻ്റെ വീട്ടിലെത്തിക്കുന്ന ശരത്ത് പൊട്ടിത്തെറിക്കുന്നു. രവി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നു. ഇതിനിടയിൽ മഹാദേവൻ മറ്റൊരു മാഫിയത്തലവനാണെന്നും ശർമ്മയെയും പാണ്ഡ്യനെയും ഒതുക്കാൻ തന്നെ കരുവാക്കിയതാണെന്നും രവി മനസ്സിലാക്കുന്നു. ശർമ്മയുടെ ആളുകളുടെ വെടിയേറ്റ രവി രക്ഷപ്പെട്ട് ജ്യോതിയുടെ വീട്ടിലെത്തുന്നു. ജ്യോതി രവിയുടെ കാലിലെ വെടിയുണ്ട പുറത്തെടുക്കുന്നു. അവിടെ വച്ച്, രവി ഇടപെടുന്നതോടെ, താൻ മാഫിയ സംഘത്തിൻ്റെ ഭാഗമാണെന്ന് സുധാകരന് സമ്മതിക്കേണ്ടി വരുന്നു. അവസാന ഏറ്റുമുട്ടലിന് രവി തയാറെടുക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാനസം തുഷാരം തൂവിടും സാരസം കിനാവോരം |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 3 |
ഗാനം
ബാഹോം മെ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ജോൺസൺ | ആലാപനം എസ് പി ബാലസുബ്രമണ്യം |
നം. 4 |
ഗാനം
അതിശയ സംഭ്രമ സാഗരം |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ് |