കിറ്റി

Kitty
രാജാ കൃഷ്ണമൂർത്തി

കിറ്റി എന്നറിയപ്പെടുന്ന രാജാ കൃഷ്ണമൂർത്തി അഭിനേതാവും നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമാണ്. ബോംബെയിൽ ജമൻലാൽ ബജാജ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1975ൽ മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി.ശേഷം മുകുന്ദ് ഐയൺ&സ്റ്റീൽ, ഐറ്റിസി വെൽക്കം ഗ്രൂപ്പ്, എൻഫീൽഡ് ഇന്ത്യയിലെ ജനറൽ മാനേജർ, പൊളാരിസ് സോഫ്റ്റൈയറിന്റെ പ്രസിഡന്റ് തുടങ്ങി ഇന്ത്യയിലെ പല പ്രശസ്തമായ സ്ഥാപനങ്ങളുടേയും കമ്പനികളുടേയും ടോപ്പ് മാനേജ്മെന്റ് പൊസിഷനുകളിൽ ജോലി ചെയ്തു. നിലവിൽ ടാലന്റ് മാക്സിമസ് എന്ന ഇന്റർനാഷണൽ കമ്പനിയുടെ കൺസൾട്ടിംഗ് & ട്രെയിനിംഗ് ഡിവിഷൻ നയിക്കുന്നു.

മണിരത്നത്തിന്റെ “നായകൻ” എന്ന സിനിമയിലെ കമലഹാസന്റെ ശക്തിവേലു എന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ടു കൊണ്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രധാനമായും തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലുമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. തമിഴിൽ പുറത്തിറങ്ങിയ ദശരഥൻ എന്ന ചിത്രം സംവിധാനം ചെയ്യുകയും നിരൂപകപ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. മലയാളത്തിൽ സിബി മലയിലിന്റെ “ദേവദൂതൻ” എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു.