മിഥ്യ
താൻ പട്ടിണിയും ദുരിതവുമായി കഴിഞ്ഞിരുന്ന ഒരു നിർണ്ണായക ഘട്ടത്തിൽ തന്നെ സഹായിച്ച ഒരു ജ്യേഷ്ടസഹോദരനെപ്പോലെയുള്ള മനുഷ്യൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ആവശ്യപ്പെട്ടതനുസരിച്ച് അയാളുടെ കുടുംബത്തെ സംരക്ഷിക്കാൻ തയ്യാറാകുന്ന ഒരു ബിസിനസ്സ്കാരൻ. പല സത്യങ്ങളും മറച്ചുവച്ച് കൊല്ലപെട്ടയാളുടെ സഹോദരനെ തന്നോടൊപ്പം ബിസിനസ്സിൽ പങ്കാളിയാക്കി അവൻ ആവശ്യപ്പെട്ടതെല്ലാം സാധിച്ചുകൊടുക്കുമ്പോൾ തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നതോടൊപ്പം നന്ദിയും കടപ്പാടും സ്നേഹവും ബന്ധങ്ങളും എല്ലാം ഒരു മിഥ്യയാണെന്ന് അയാൾ മനസ്സിലാക്കുന്നുണ്ട്.
Actors & Characters
Actors | Character |
---|---|
വേണു | |
ദേവി | |
അപ്പുണ്ണി | |
രാജൻ | |
രാജന്റെ അച്ഛൻ | |
വല്യമ്മ | |
രാജന്റെ മുത്തച്ഛൻ | |
നരേഷ് | |
എഴുത്തച്ഛൻ | |
അമ്മിണി | |
ഹസ്സൻ ഭായി | |
Main Crew
കഥ സംഗ്രഹം
ശിവാ എക്സ്പോർട്സ്, ശിവാ ട്രെഡിങ്ങ് എന്നീ വമ്പൻ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമ വേണു (മമ്മൂട്ടി ). കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രാജൻ (സുരേഷ് ഗോപി ) എന്ന് വിളിക്കപ്പെടുന്ന കെ പി രാജഗോപാൽ. രാജൻ കമ്പനിയുടെ എല്ലാ ബിസിനസ്സിലും പങ്കാളി കൂടിയാണ്. വേണു കുറെക്കാലം ബോംബെയിലായിരുന്നപ്പോൾ രാജന്റെ മൂത്ത ജ്യേഷ്ഠൻ ശിവൻ കുട്ടിയുടെ കീഴിൽ ജോലി ചെയ്തിരുന്നു. ഒരു ട്രെയിൻ അപകടത്തിൽ ശിവൻ മരിച്ചതിനു ശേഷം ആണ് വേണു തന്റെ ബിസിനസ്സ് കോഴിക്കോട്ടെയ്ക്ക് പറിച്ചു നട്ടത്. ശിവനോടുള്ള നന്ദി സൂചകമായിട്ടാണ് രാജനെ തന്റെ ബിസിനസ്സിൽ വേണു ഉൾക്കൊള്ളിച്ചത്. വേണു വളരെ സമർത്ഥനായ, പക്വതയാർന്ന ബിസിനസ്സ്കാരനാണ്. തന്റെ തടിക്കച്ചവടത്തിൽ തൊഴിലാളി യൂണിയൻ പ്രശ്നമുണ്ടാക്കിയപ്പോൾ അവരെ കയ്യൂക്കു കൊണ്ടു നേരിടാനും വേണു മടി കാണിച്ചില്ല ബോംബെയിൽ നിന്നും തന്നെ കാണാൻ വരുന്ന ഹസ്സൻ അലിയെപ്പോലുള്ള ( പി സി ജോർജ് )ചില വിരുന്നുകാരെ ഒഴിവാക്കാൻ കുറച്ചു ദിവസം എവിടേക്കെങ്കിലും ഒന്ന് മാറി നിൽക്കാൻ വേണു ആലോചിക്കുമ്പോഴാണ് തന്റെ മുത്തച്ഛന്റെ (തിക്കുറിശ്ശി ) പിറന്നാളിന് നാട്ടിലേക്ക് പോകാൻ രാജൻ തയ്യാറെടുക്കുന്നത്. തന്നോടൊപ്പം വരാൻ രാജൻ ക്ഷണിച്ചപ്പോൾ രണ്ടു വട്ടം ആലോചിച്ചില്ല വേണു.
രാജന്റെ വീട്ടിൽ, നാട്ടിൽ, രാജന്റെ മുതലാളി വേണുവിന് വൻ സ്വീകരണമാണ് ലഭിച്ചത്. വലിയ കാറിൽ വന്നിറങ്ങിയ മുതലാളിയെ അത്ഭുതത്തോടെ നോക്കി നിന്നു ആ ഗ്രാമം. രാജന്റെ അമ്മ (കവിയൂർ പൊന്നമ്മ ), അച്ഛൻ നാരായണൻ (ബാലൻ കെ നായർ ), മാല ചേച്ചി (മണിമാല ), അളിയൻ അപ്പുണ്ണി (സോമൻ ), വീട്ടിലെ സഹായി എഴുത്തച്ചൻ ( കുതിരവട്ടം പപ്പു ) തുടങ്ങി എല്ലാവരും വേണു വന്നതിൽ സന്തോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുറുപ്പിന്റെ (ജഗന്നാഥ വർമ്മ ) മകൾ ദേവി (രൂപീണി ) വേണുവിനെ വല്ലാതെ ആകർഷിച്ചു. ഗ്രാമത്തിലെ അനാഥയായ അമ്മാളു (സുകുമാരി ) എന്ന ഭ്രാന്തി തള്ളയെ ശുശ്രൂഷിക്കാനും അവർക്ക് ആഹാരം കൊണ്ടു കൊടുക്കാനും ദേവി കാണിക്കുന്ന താല്പര്യം വേണുവിനെ ദേവിയിലേയ്ക്ക് കൂടുതൽ അടുപ്പിക്കാൻ കാരണമായി. രാജന്റെ വീട്ടുകാരുടെ മുന്നിൽ തനിക്ക് ദേവിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേണു പറഞ്ഞത് അവരിൽ ചിലർക്ക് ഷോക്കായിരുന്നു. ആ ഗ്രാമത്തിൽ നിന്നും കോഴിക്കോട്ടെയ്ക്ക് മടങ്ങിയ വേണുവിന്റെ അരികിൽ രാജൻ എത്തിയത് മാലചേച്ചി വേണുവിനെഴുതിയ ഒരു കത്തുമായിട്ടാണ്. . കത്ത് വായിച്ച വേണു ഒന്ന് ഞെട്ടി എന്നതാണ് സത്യം. ഒരുമിച്ചു കളിച്ചു വളർന്ന ദേവിയും രാജനും പ്രേമത്തിലാണെന്നും അവർ വിവാഹം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായും ആ കത്തിൽ പറഞ്ഞിരുന്നു. ഒരു നിമിഷം സമനില തെറ്റിയെങ്കിലും പിന്നീട് അത് വീണ്ടെടുത്ത വേണു ദേവിയുടെയും രാജന്റെയും വിവാഹം നടത്തികൊടുക്കാനുള്ള ചുമതല ഏറ്റെടുത്തു. കൃഷ്ണക്കുറുപ്പിനെ സമ്മതിപ്പിക്കാൻ എളുപ്പമായിരുന്നു. എന്നാൽ ദേവി അത്ര എളുപ്പം വഴങ്ങിയില്ല. വേണുവിന് ഒരു സത്യം മനസ്സിലായി. രാജന് ദേവിയെ ഇഷ്ടമായിരുന്നുവെങ്കിലും ദേവിയ്ക്ക് രാജനെ ഇഷ്ടമായിരുന്നില്ല. ദേവിയ്ക്ക് വേണുവിനെ വിവാഹം കഴിയ്ക്കാനായിരുന്നു മോഹം. തനിക്ക് ശിവൻകുട്ടിയുടെ കുടുംബത്തോടുള്ള കടപ്പാടും മറ്റും പറഞ്ഞു മനസ്സിലാക്കി അവളെ വിവാഹത്തിന് സമ്മതിപ്പിക്കുന്നു.
ആഡംബരപൂർണ്ണമായ ഒരു വിവാഹം ആയിരുന്നു രാജന്റെയും ദേവിയുടെയും. വിവാഹത്തിൽ സംബന്ധിച്ച ചിലർക്ക് അറിയാം വേണു ഇഷ്ടപെട്ട ദേവിയെയാണ് രാജൻ വിവാഹം കഴിച്ചതെന്ന്. അത് പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച വർഗ്ഗീസിനെ (ഭീമൻ രഘു )തല്ല് കൊടുത്ത് പറഞ്ഞയയ്ക്കേണ്ടി വന്നു വേണുവിന്. രാജനും ദേവിയും വേണുവിനോടൊപ്പമാണ് താമസം തുടങ്ങിയത്. ഒരു മൂത്ത ജ്യേഷ്ഠനോടെന്നപോലെ ദേവി വേണുവിന്റെ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു. ഓഫീസിലും ക്ലബ്ബിലും മറ്റും ചിലർ ഒളിഞ്ഞും മറിഞ്ഞും വേണുവിനെയും ദേവിയെയും കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ അത് കാരണം സംശയം എന്ന വിഷവിത്താണ് രാജന്റെ ഉള്ളിൽ മുളയിട്ട് തുടങ്ങിയത്. ഒരു ഹോട്ടൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലരെ കാണാൻ രാജനെ ബോംബെയിലേയ്ക്കയക്കുന്നു വേണു. മൂന്നു നാല് ദിവസം അവിടെ താമസിക്കാൻ സാധ്യതയുള്ളത്കൊണ്ട് സംശയാലുവായ രാജൻ, ദേവിയെ അവളുടെ വീട്ടിൽ പോയി താമസിക്കുവാൻ പറയുന്നു. എന്നാൽ വേണു ദേവിയെ അവളുടെ വീട്ടിലേയ്ക്ക് അയയ്ക്കുന്നതിനു പകരം അവളുടെയും രാജന്റെയും കുടുംബം മുഴുവൻ അയാളുടെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഈ വിവരം അറിയാത്ത രാജൻ ബോംബെയിൽ നിന്നും ഫോൺ ചെയ്തപ്പോൾ വേണുവിനോടൊപ്പം ദേവി അവിടെയുണ്ടെന്നും നാട്ടിലേക്ക് പോയില്ല എന്ന് മനസ്സിലാക്കി പോയ കാര്യം അപൂർണ്ണമാക്കി വീട്ടിലേക്ക് മടങ്ങുന്നു. പറഞ്ഞ ജോലി പൂർത്തിയാക്കാതെ മടങ്ങിയതിന് വേണുവിന്റെ വക ശകാരം, അച്ഛനും അമ്മയും ചേച്ചിയും അളിയനും കുട്ടികളും വന്നതിന്റെ ദേഷ്യം, പറഞ്ഞത് കേൾക്കാതെ ദേവി വേണുവിന്റെ കൂടെ താമസിച്ചതിലുള്ള അമർഷം ഒക്കെ കാരണം രാജന്റെ മനസ്സിന്റെ സമനില തെറ്റി അവൻ ദേവിയെയും വേണുവിനെയും ചേർത്ത് അരുതാത്തത് ദേവിയോട് തന്നെ പറഞ്ഞു. കോപാകുലയായ അവൾ രാജന്റെ കരണത്തടിച്ചു. പ്രതീക്ഷിക്കാത്ത അടി കൊണ്ട് ഉണർന്ന രാജന്റെ പുരുഷ അഹംഭാവം, അവൻ ദേവിയെ തുടരെ തല്ലി. അവളുടെ കരച്ചിൽ കേട്ട് എത്തിയ വേണുവിന് എല്ലാം മനസ്സിലായി. അസ്വസ്ഥനായ വേണു എല്ലാവരോടും വീട് വിട്ട് പോകാൻ പറയുന്നു.
ജിത്തു ഭായി ( കിറ്റി ) എന്ന ബോംബെയിലെ കള്ളക്കടത്തുകാരന്റെ ആൾ താമസമില്ലാത്ത വീട്ടിലേയ്ക്കാണ് രാജൻ ദേവിയെയും കൂട്ടി താമസം മാറ്റുന്നത്. വർഗ്ഗീസ്, ഹസൻ ഭായി തുടങ്ങിയ പുതിയ സുഹൃത്തുക്കളും രാജനോടൊപ്പം ചേരുന്നു. രാജൻ വേണുവിന് തന്റെ രാജിക്കത്ത് നൽകുന്നു, കൂടെ ഇൻകം ടാക്സിന് ഒരു ഊമക്കത്തും. റെയ്ഡ് നടന്നുവെങ്കിലും വേണുവിന്റെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഇൻകം ടാക്സ്കാർക്ക് ഒന്നും ലഭിച്ചില്ല. ഒരു വലിയ തുക കോമ്പൻസേഷൻ ആയി ആവശ്യപ്പെട്ടുകൊണ്ട് രാജൻ വക്കീൽ നോട്ടീസ് അയക്കുന്നു വേണുവിന്. അത് സമാധാനപൂർവ്വം വേണു ഒത്തുതീർപ്പാക്കുന്നു. ഒരു ദിവസം ദേവിയുടെ വീട്ടിലേക്ക് പോയ വേണുവിനോട് ദേവി കരഞ്ഞുകൊണ്ട് പറഞ്ഞു. ദിവസവും പുതിയ സുഹൃത്തുക്കൾ വരും രാത്രി മുഴുവൻ ഇരുന്ന് മദ്യപിക്കും, അവർക്ക് ആഹാരം വിളമ്പുന്നതാണ് തന്റെ ജോലി. കയ്യിലുള്ള കാശൊക്കെ തീരുന്നു. അത് കേട്ട് നിരാശനായാണ് വേണു മടങ്ങിയത്. ഒരു ദിവസം അമ്പലത്തിൽ നിന്നും മടങ്ങുമ്പോൾ വീട്ടിൽ കുറെ പുതിയ വിരുന്നുകാർ. അതിൽ ഒരാൾ ആ വീടിന്റെ ഉടമസ്ഥൻ ജീതുഭായി. എല്ലാവരും മദ്യപിക്കുന്നു, അവർക്ക് ആഹാരം ഉണ്ടാക്കാനുള്ള ചുമതല ദേവിയുടേത്. അന്ന് രാത്രി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പണികാരത്തി തള്ളയും പുറത്തു പോയി. വീട്ടിൽ ദേവിയും മദ്യപിച്ച ജിത്തു ഭായിയും മാത്രം. അയാൾ ദേവിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കവേ ദേവി അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ട് വേണുവിന്റെ വീട്ടിലേയ്ക്ക് ഓടി എത്തുന്നു.. എല്ലാം മനസ്സിലാക്കിയ അവൻ അവൾക്ക് അഭയം നൽകി. അൽപ്പ നേരത്തിന് ശേഷം ജിത്തു ഭായി, ഹസ്സൻ, രാജൻ മൂന്നു പേരും ദേവിയെ കൂട്ടി കൊണ്ടു പോകാൻ വേണുവിന്റെ വീട്ടിൽ എത്തുന്നു. അവൾ ഇനി അങ്ങോട്ട് ഇല്ല എന്ന് വേണു തീർത്തു പറഞ്ഞു. അതിക്രമിച്ച് കടക്കാൻ ശ്രമിച്ച അവരെ വേണു തല്ലി ഓടിക്കുന്നു. കടം കൂടി. കയ്യിൽ കാശില്ല. അപ്പോൾ ജിത്തു ഭായിയും ഹസ്സൻ ഭായിയും പറഞ്ഞ ഒരു മാർഗ്ഗം സ്വീകരിക്കാൻ രാജൻ തയ്യാറായി. പുറംകടലിൽ പോയി കള്ളക്കടത്തു സാധനങ്ങൾ കൊണ്ടു വന്നു വിൽക്കാൻ. ഇത് മനസ്സിലാക്കിയ വേണു തന്റെ സുഹൃത്ത് ആയ കസ്റ്റംസ് ഓഫിസർ നമ്പ്യർ ( കെ പി ഉമ്മർ )നോട് ഇത് പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ആ മൂന്നുപേരെയും തെളിവോടെ പിടിക്കാൻ ഒരുക്കം തുടങ്ങി.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Contributors | Contribution |
---|---|
പോസ്റ്റേഴ്സ് ചേർത്തു (with logo) |