ഷാനവാസ്

Shanavas

മലയാള ചലച്ചിത്രനടൻ. പ്രശസ്ത ചലച്ചിത്ര താരം പ്രേംനസീറിന്റെ മകനായി തിരുവനന്തപുരത്ത് ജനിച്ചു.  അമ്മ ഹബീബ ബീവി. ഷാനവാസിന്റെ പ്രാഥമിക വിദ്യാഭ്യാസം ചിറയിൻകീഴ് ഇംഗ്ലീഷ്മീഡിയം ഹൈസ്കൂൾ, മോണ്ട് ഫോർട്ട് സ്കൂൾ യെർക്കാട് എന്നിവിടങ്ങളിലായിരുന്നു. മഡ്രാസ് ന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി.

ബാലനടനായി, 1962-ൽ കാൽപ്പാടുകൾ എന്ന സിനിമയിലാണ് ഷാനവാസ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വലിയ ഒരു ഇടവേളക്കുശേഷം 1978-ൽ ആശ്രമം എന്ന സിനിമയിലഭിനയിച്ചു. 1981-ൽ റിലീസ് ചെയ്ത പ്രേമഗീതങ്ങളാണ് നായകനായ ആദ്യസിനിമ. ആ സിനിമയുടെ വിജയം ഷാനവാസിനെ മലയാളത്തിലെ മുൻനിര നടനാക്കിമാറ്റി. 1980-കളുടെ അവസാനം വരെ ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അദ്ദേഹം അഭിനയിച്ചു. ഇപ്പോൾ ചില സീനിമകളിൽ കാരക്ടർ റോളുകൾ ചെയ്യുന്നു.

ഷാനവാസിന്റെ ഭാര്യ അയിഷാ ബീവി. രണ്ട് മക്കൾ ഷമീർ ഖാൻ, അജിത്ത് ഖാൻ. ഷമീർ ഖാൻ  ''ഉപ്പുക്കണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കുടുംബത്തോടൊപ്പം മലേഷ്യയിൽ താമസിയ്ക്കുന്നു.