കക്ക രവി

Kakka Ravi

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1956 ഏപ്രിൽ 16-ന് കോയമ്പത്തൂരിൽ ശ്യാമണ്ണയുടെയും രാജമ്മാളിന്റെയും മകനായി ജനിച്ചു. രവിചന്ദ്ര ശ്യാമണ്ണ എന്നതായിരുന്നു യഥാർത്ഥ നാമം. കോയമ്പത്തൂർ പി എസ് ജി ആർട്സിൽ നിന്നുമാണ് രവി ബി എ ഡിഗ്രി കഴിഞ്ഞത്. 1980-ൽ ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രവി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. സിനിമയുടെ വിജയവും അതിലെ രവിയുടെ അഭിനയമികവും അദ്ദേഹത്തെ പ്രശസ്തനാക്കി. തുടർന്ന് തമിഴ് സിനിമയിലെ മുൻനിര നടനായി അദ്ദേഹം വളർന്നു. നായകനായും വില്ലനായും സ്വഭാവനടനായും അദ്ദേഹം തിളങ്ങി. 1982-ൽ റിലീസായ കക്ക എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് രവി മലയാളത്തിൽ എത്തുന്നത്. തമിഴിൽ നിഴൽകൾ രവി എന്ന പേരിലും മലയാളത്തിൽ കക്ക രവി എന്ന പേരിലുമാണ് അദ്ദേഹം അറിയപ്പെട്ടത്.  തമിഴിലും മലയാളത്തിലുമായി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും രവി അഭിനയിച്ചിട്ടുണ്ട്. കക്ക രവി അഭിനേതാവ് മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. കോൻ ബനേഗാ കോർപതി എന്ന ടെലിവിഷൻ പ്രോഗ്രാമിന്റെ തമിഴ് പതിപ്പിൽ അമിതാഭ് ബച്ചന് ശബ്ദം കൊടുത്തത് രവിയായിരുന്നു. കൂടാതെ ചില സിനിമകളിലും അദ്ദേഹം അമിതാഭ് ബച്ചനടക്കമുള്ള നടൻമാർക്ക് ശബ്ദം പകർന്നിട്ടുണ്ട്.

കക്ക രവിയുടെ ഭാര്യയുടെ പേര് വിഷ്ണു പ്രിയ. ഒരു മകൻ രാഹുൽ.