നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ

നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ
നാളത്തെ നാടിന്റെ നോവാറ്റും കാറ്റേ
നേരത്തെ നീയെങ്ങു പോയ്
നഗരത്തിൻ മാറല്ലൊ ലയനത്തിൻ നാടല്ലോ
ഒരു പുത്തൻ ചോല തെന്നൽ താ
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ
നാളത്തെ നാടിന്റെ നോവാറ്റും കാറ്റേ

നീ  വേലും തിരത്തെങ്ങോ നോക്കെത്താ ദൂരത്തെങ്ങെങ്ങോ
ഞങ്ങൾക്കും കൂടെ പോരാൻ മോഹം കാറ്റെ
പ്രായത്തിൻ ചൂടും ചൂടാണൊ
സ്നേഹത്തിൻ  മായം പാടാനായ്
താനെ തേടുന്നൊരു  ജാഞ്ചം താളം ഞങ്ങൾ
കനവുകളെഴുതിയ നിറമഷിയെളുതലകൾ
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ
നാളത്തെ നാടിന്റെ നോവാറ്റും കാറ്റേ

നീ പായും വേഗം വെല്ലാൻ നീ ചായും തീരത്തും ചെല്ലാം
ഈ മണ്ണിൽ ഞങ്ങക്കെന്തെ ദാഹം കാറ്റേ
കാലത്തിൻ കായിലമ്മാനം
ജാലത്തിൻ മുന്നിൽ സമ്മാനം
ഏതോ ഹേമന്തത്തിൻ ചേതോരൂപം ഞങ്ങൾ
മിഴികളിലനവധി നവയുഗ ലയമണികൾ

നാടെങ്ങ് കൂടെങ്ങ് പേമാരി കാറ്റെ
നഗരത്തിൻ മാറല്ലൊ ലയനത്തിൻ രാവല്ലോ
ഒരു പുത്തൻ ലോല തെന്നൽ താ
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ
നാളത്തെ നാടിന്റെ നോവാറ്റും കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadengu koodengu perilla kaatte

Additional Info

Year: 
1994

അനുബന്ധവർത്തമാനം