അതിശയ സംഭ്രമ സാഗരം

അതിശയ സംഭ്രമ സാഗര രാമഴയിൽ
സ്വയം
നനയുമൊരാസുര സംഗമ നോവറിയും
ലയം
അലസമേതോ വീണയിൽ
അലയുമീണം കൂടിയും
ഉപമുഖം തീർത്തിടും
വേളകൾ
താളം വഴുതി മാറും മനസിലേഴുമോർമ്മകൾ
നളിന നാഭിയിൽ മതിമയങ്ങും മൗനമേ
കാലം കഴുകി നീക്കും
കറകളേറെയെങ്കിലും
കതിരണിഞ്ഞിടും
കനവു നെയ്യും പ്രായമേ
യൗവ്വനം ചഞ്ചലം മായതൻ മന്ദിരം
യമുന തേടുന്ന ശൃങ്കാര വൃന്ദാവനം
                [ അതിശയ ...
ഏതോ കുയിലുപാടും
സ്വരവിഹാര ഗാനമായ്
ഇതളണിഞ്ഞൊരീ
ഹരിത തീരം തേടുവാൻ
താനെ തരളമാകും
തളിരു മേഞ്ഞ കൂട്ടിലെ
സരസ സാന്ദ്രമാം പുതിയ രാഗം പാടുവാൻ
പാതിരാ പൂവിനെ
ആതിരാ തെന്നലായ്
ഹൃദയമാടുന്ന നീഹാര നീരാജനം
        [ അതിശയ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athisaya sambrahma sagaram