പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കളായ് അലകളില്‍ ഒഴുകി പോകെ
കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)
പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം
അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
രാത്രി ഈ രാത്രി എന്നോമലേ പോലെ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം